സുല്‍ത്താന്‍ ബത്തേരി: യൂക്കാലി, അക്കേഷ്യ തുടങ്ങി ജലമൂറ്റുന്ന മരങ്ങള്‍ മുറിച്ചുനീക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കേണ്ടതെങ്ങനെയെന്ന കാര്യത്തില്‍ വനംവകുപ്പിന് അവ്യക്തത. വനത്തിലെ മരങ്ങള്‍ ഒറ്റയടിക്ക് മുറിച്ചുനീക്കുക സാധ്യമല്ല. ഘട്ടംഘട്ടമായി മാത്രമേ മരംമുറി സാധിക്കൂ. മരം മുറിച്ചുനീക്കുേമ്പാൾ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് ‘ലെൻറാന’ പോലുള്ള ഉപദ്രവകാരിയായ പരാദ സസ്യങ്ങള്‍ വളർന്നേക്കും. ഇവ അക്കേഷ്യ മരങ്ങളേക്കാള്‍ ദോഷം ചെയ്യുന്നവയാണ്. തിരുവനന്തപുരം പാലോടാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അക്കേഷ്യയുള്ളത്. തൃശൂർ, വയനാട്, മൂന്നാര്‍ എന്നിവിടങ്ങളിലും അക്കേഷ്യയും യൂക്കാലിപ്റ്റ്സുമുണ്ട്. തമിഴ്നാടിനോട് ചേര്‍ന്നുള്ള ഷോല നാഷനല്‍ പാര്‍ക്കിലെ വാറ്റില്‍ ചെടികള്‍ പൂര്‍ണമായും ഒഴിവാക്കി പുല്‍മേട് പിടിപ്പിച്ചതാണ് സംസ്ഥാനത്ത് ഇത്തരത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ പ്രവൃത്തി. നിരവധി പഠനങ്ങള്‍ക്കൊടുവില്‍ നിരന്തര ശ്രമഫലമായാണ് ഇവിടത്തെ വാറ്റില്‍ പുല്മേടൊരുക്കിയത്. യൂക്കാലി മരങ്ങള്‍ മുറിച്ചുനീക്കി സ്വാഭാവിക വനം വളര്‍ത്തുക ശ്രമകരമാണ്. സ്വാഭാവിക വനത്തിനാവശ്യമായ മരങ്ങള്‍ വളരാൻ പതിറ്റാണ്ടുകളെടുക്കുേമ്പാഴേക്ക് പരാദ സസ്യങ്ങള്‍ വളരുമെന്നതാണ് വനംവകുപ്പ് ഭീഷണിയായി ചൂണ്ടിക്കാട്ടുന്നത്. മരങ്ങള്‍ മുറിച്ചുനീക്കുമ്പോള്‍ വളര്‍ന്നു വരുന്ന ചെടികള്‍ വന്യമൃഗങ്ങള്‍ ഭക്ഷിക്കും. അതേസമയം, പരാദ സസ്യങ്ങളില്‍ പലതും വന്യമൃഗങ്ങള്‍ ഭക്ഷിക്കാത്തതിനാല്‍ ഇവക്ക് എളുപ്പത്തില്‍ വളരാനും സാധിക്കും. മരങ്ങള്‍ മുറിച്ചുനീക്കുന്നത് മണ്ണിെൻറ ഘടന മാറ്റാനും സാധ്യതയുണ്ടെന്നും ഇവർ പറയുന്നു. കനത്ത വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ജലമൂറ്റുന്ന മരങ്ങള്‍ മുറിച്ചുനീക്കി സ്വാഭാവിക മരങ്ങള്‍ വെച്ചുപിടിപ്പിക്കേണ്ടത് അനിവാര്യമാണ്. ആന, കാട്ടുപോത്ത്, മാന്‍ തുടങ്ങിയ വന്യമൃഗങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ജലമൂറ്റുന്ന മരങ്ങള്‍ മുറിച്ചുനീക്കി സ്വാഭാവിക വനം വെച്ചുപിടിപ്പിച്ചാല്‍ വന്യമൃഗങ്ങള്‍ക്കുള്ള ഭക്ഷണം ലഭ്യമാകും. ഇത് വന്യമൃഗശല്യം കുറക്കുന്നതിനും സഹായകമാകും. എന്നാൽ, നിര്‍ദേശം എങ്ങനെ നടപ്പാക്കണമെന്ന് സര്‍ക്കാര്‍ ഇതുവരെ വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.