മാനന്തവാടി: പ്രണയവിവാഹിതരായ യുവദമ്പതികളെ യാദവ സമുദായത്തിൽനിന്ന് ഭ്രഷ്ട് കൽപിച്ച വിവാദത്തിനു പിന്നാലെ, ദമ്പതികളുടെ മാതാപിതാക്കളെയും സഹോദരനെയും അഭിഭാഷകനെയും മർദിച്ചതായി പരാതി. കഴിഞ്ഞ ദിവസം കാഞ്ചി കാമാക്ഷിയമ്മന്‍ ഉത്സവത്തോടനുബന്ധിച്ച് മാരിയമ്മന്‍ പൂജയുടെ താലപ്പൊലി ഘോഷയാത്രക്കിെടയാണ് മർദനമേറ്റത്. യാദവ സമുദായത്തിൽനിന്നുള്ള അരുൺ^സുകന്യ ദമ്പതികളെ ഉൗരുവിലക്കിയ പരാതിയിൽ പ്രധാനമന്ത്രിയുടെ ഒാഫിസ് വരെ ഇടപെട്ടിരുന്നു. വിവാദങ്ങളുടെ തുടര്‍ച്ചയായാണ് സുകന്യയുടെ മാതാപിതാക്കളായ ഗോവിന്ദരാജ്, സുജാത, സഹോദരന്‍ ഗോകുല്‍രാജ്, ഇവരുടെ അഭിഭാഷകൻ ശ്രീജിത്ത് പെരുമന എന്നിവർക്ക് മർദനമേറ്റത്. ഇവർ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രീജിത്തിനെ ക്രൂരമായി മർദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവര്‍ക്ക് മർദനമേറ്റതെന്നാണ് പരാതി. ഭ്രഷ്ടിെൻറ വാർത്ത പുറംലോകത്തെത്തിക്കുകയും മനുഷ്യാവകാശ കമീഷനും മുഖ്യമന്ത്രിക്കും ഉൾപ്പെടെ പരാതി നൽകുകയും ചെയ്തത് അഡ്വ. ശ്രീജിത്തായിരുന്നു. യാദവ സമുദായാംഗങ്ങൾ മാനന്തവാടി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഡ്വ. ശ്രീജിത്ത് പെരുമനക്കെതിരെ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന കുറ്റത്തിന് കേസെടുത്തിട്ടുമുണ്ട്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. ദമ്പതികളുടെ മാതാപിതാക്കളുടെ അഭ്യർഥനയെ തുടർന്ന്, പൂജ നടക്കുന്ന മാനന്തവാടി എരുമത്തെരുവിനു സമീപം എത്തിയപ്പോഴാണ് സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് അമ്പതോളം വരുന്ന ആളുകൾ കൈയേറ്റം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതെന്ന് ശ്രീജിത്ത് നൽകിയ പരാതിയിൽ പറയുന്നു. സ്കൂട്ടറിലായിരുന്ന തന്നെ വലിച്ചിറക്കി ക്രൂരമായി മർദിക്കുകയായിരുന്നു. ജീവരക്ഷാർഥം സമീപത്തെ വാടകക്കെട്ടിടത്തിലെ സുഹൃത്തിെൻറ റൂമില്‍ കയറിയ തന്നെ റൂമിെൻറ അടുക്കളവാതിൽ പൊളിച്ചെത്തിയ സംഘം അവിടെയിട്ട് നിര്‍ദാക്ഷിണ്യം മർദിച്ചതായി ശ്രീജിത്ത് പറഞ്ഞു. സംഭവം അറിഞ്ഞതിനെ തുടർന്ന് അവിടെയെത്തിയ ഹൃദ്രോഗിയായ ഗോവിന്ദരാജ്, സുജാത, ഗോകുൽരാജ് എന്നിവരെയും ആക്രമികൾ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സംഘര്‍ഷത്തിനിടയില്‍ പൊലീസ് സ്ഥലത്തെത്തി ശ്രീജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് സ്ത്രീകളടക്കമുള്ള സമുദായാംഗങ്ങള്‍ സ്റ്റേഷനിലെത്തിയാണ് ശ്രീജിത്തിനെതിരെ പരാതി നല്‍കിയത്. അനുമതി കൂടാതെ ക്ഷേത്രാചാര ദൃശ്യങ്ങള്‍ മൊബൈലിൽ പകര്‍ത്തിയതായും മോശമായി പെരുമാറിയതായും ക്ഷേത്രാചാരങ്ങള്‍ തടസ്സപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ശ്രീജിത്തും സംഘവും മർദിെച്ചന്ന പരാതിയുമായി എരുമത്തെരുവ് സ്വദേശികളും സമുദായാംഗങ്ങളുമായ ബാബു, ജിജേഷ്, ശ്യാമള, ഉമ എന്നിവര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഉൗരുവിലക്കും ഭ്രഷ്ടും മാധ്യമങ്ങൾക്ക് മുന്നിലും അധികാരികളിലുമെത്തിച്ചതിെൻറ വിദ്വേഷമാണ് വധശ്രമത്തിനു പിന്നിലെന്നും സ്ത്രീകളെ അപമാനിച്ചുവെന്നത് അടിസ്ഥാനരഹിതമാണെന്നും ശ്രീജിത്ത് പെരുമന പറഞ്ഞു. സ്ത്രീകളുടെ പരാതി പ്രകാരം ശ്രീജിത്തിനെതിരെയും ശ്രീജിത്തിെൻറ പരാതിയിൽ കണ്ടാലറിയാവുന്ന ആറു പേർക്കെതിരെയും കേസെടുത്തതായി മാനന്തവാടി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.