മാനന്തവാടി: തൊഴിലുറപ്പ് പദ്ധതിയിൽ ജോലിചെയ്ത തൊഴിലാളികൾക്ക് കൂലി നൽകണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾ ബ്ലോക്ക് പ്രോഗ്രാം ഓഫിസറെ ഉപരോധിച്ചു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിഷ സുരേന്ദ്രെൻറ നേതൃത്വത്തിലാണ് മാനന്തവാടി ബ്ലോക്ക് പ്രോഗ്രാം ഓഫിസർ കുഞ്ഞീതുകുട്ടിയെ ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ ഉപരോധിച്ചത്. 2016 നവംബർ മുതലുള്ള കുടിശ്ശികയായി തവിഞ്ഞാലിൽ മാത്രം 1.57 കോടി രൂപ കൂലി നൽകാനുണ്ട്. 2.30ഒാടെ സ്ഥലത്തെത്തിയ സബ് കലക്ടർ വി.ആർ. പ്രേംകുമാർ, വിഷയം ബുധനാഴ്ച തദ്ദേശഭരണ സെക്രട്ടറി ടി.കെ. ജോസിെൻറ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേരുന്ന യോഗത്തിൽ ഉന്നയിക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ജെ. പൈലി, തഹസിൽദാർ എൻ.ഐ. ഷാജു എന്നിവരും ചർച്ചയിൽ പങ്കെടുത്തു. സമരത്തിന് വൈസ് പ്രസിഡൻറ് ഷൈമ മുരളീധരൻ, മറ്റ് ജനപ്രതിനിധികളായ ബാബു ഷജിൽ കുമാർ, ഷബിത, എം.ജി. ബാബു, ലില്ലി ജോയി, റഫീഖ് കൈപ്പാണി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.