ഭ​വ​ന​ഭേ​ദ​നം: അ​ന്ത​ര്‍സം​സ്​​ഥാ​ന മോ​ഷ്​​ടാ​ക്ക​ൾ പി​ടി​യി​ൽ

മാനന്തവാടി: ജില്ലയിൽ അടുത്തിടെ നടന്ന ഭവനഭേദനങ്ങളിലും കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിരവധി മോഷണക്കേസുകളിലും പ്രതികളായ രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. കൂളിവയല്‍ കടശ്ശേരി വളപ്പില്‍ റഷീദ് (30), എരുമാട് പുതിരല്‍ സ്വദേശി കന്നടിഗണ്ട ഷഫീഖ് (24) എന്നിവരെയാണ് പുൽപള്ളി സി.ഐ അബ്ദുല്‍ റഷീദിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് മാനന്തവാടി അഡീ. എസ്.ഐ എ. അബ്ദുല്ലയും ജില്ല പൊലീസ് സൂപ്രണ്ടിന് കീഴിലുള്ള സ്‌പെഷൽ സക്വാഡ് ടീമംഗങ്ങളും ചേര്‍ന്ന് വള്ളിയൂര്‍ക്കാവ് ഉത്സവനഗരിയിൽനിന്ന് പിടികൂടിയത്. കഴിഞ്ഞ മാസം 25ന് രാത്രി വെള്ളമുണ്ട പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള കോറോം കടയിങ്ങല്‍ ആലി, മന്‍സൂര്‍ എന്നിവരുടെ വീടുകളില്‍നിന്ന് 11 പവന്‍ സ്വർണം ഇവര്‍ മോഷ്ടിച്ചിരുന്നു. ഇതിന് പുറമെ പനമരം പൊലീസ് സ്‌റ്റേഷന് കീഴില്‍ കെല്ലൂരില്‍ രണ്ടു വീടുകളിലും മാനന്തവാടി സ്‌റ്റേഷന് കീഴില്‍ വള്ളിയൂര്‍ക്കാവിലെ ഒരു വീട്ടിൽ ഫെബ്രുവരി 23നും ഇവര്‍ മോഷണം നടത്തി. പകൽ ആള്‍ത്താമസമില്ലാത്ത വീടുകള്‍ കണ്ടെത്തി രാത്രി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ഇത്തരം വീടുകള്‍ കണ്ടെത്തുന്നതും മോഷണത്തിനായി ഷഫീഖിനെ ഇവിടെ ബൈക്കിലെത്തിക്കുന്നതും റഷീദാണ്. ഷഫീഖ് തനിച്ചാണ് മോഷണങ്ങളെല്ലാം നടത്തുന്നത്. മോഷണത്തിനുശേഷം ഷഫീഖിനെ ബൈക്കില്‍ കയറ്റി തിരികെ വിട്ടശേഷം മോഷണമുതല്‍ വിൽപന നടത്തുന്നതും പണം പങ്കുവെക്കുന്നതും റഷീദ് തന്നെയാണ്. റഷീദ് കമ്പളക്കാെട്ട മോഷണക്കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് മൂന്നു മാസം മുമ്പാണ് പുറത്തിറങ്ങിയത്. ഷഫീഖിനെതിരെ കോയമ്പത്തൂര്‍, കർണാടകയിലെ നാപോക്ക്, പാലക്കാട് സൗത്ത്, പാലക്കാട് നോര്‍ത്ത്, തൃശൂര്‍ ഈസ്റ്റ്, വിയ്യൂർ, വടക്കാഞ്ചേരി, തലശ്ശേരി, കുറ്റിപ്പുറം, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ നിലവില്‍ കേസുകളുണ്ട്. കളവുമുതല്‍ വിറ്റുകിട്ടുന്ന പണമുപയോഗിച്ച് വിനോദയാത്രയും ആഡംബര ജീവിതവും നയിക്കുന്നതാണ് ഇവരുടെ രീതി. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.