സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിെൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മുട്ട ഫെസ്റ്റ് ശനിയാഴ്ച ആരംഭിക്കുമെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ബത്തേരി വെറ്ററിനറി പോളി ക്ലിനിക് കാമ്പസില്‍ 18, 19, 20, 21 തീയതികളിലാണ് ഫെസ്റ്റ്. വിവിധയിനം മുട്ടകളുടേയും മുട്ട വിഭവങ്ങളുടേയും വളര്‍ത്തു പക്ഷികളുടേയും അലങ്കാര പക്ഷികളുടേയും അനുബന്ധ ഉപകരണങ്ങളുടേയും പ്രദര്‍ശനവും സെമിനാറുകളുമാണ് സംഘടിപ്പിക്കുന്നത്. ശനിയാഴ്ച വൈകീട്ട് 4.30ന് ഐ.സി. ബാലകൃഷ്ണന് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സിനിമ താരം മാമുക്കോയ മുഖ്യാതിഥിയാകും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എൻ.എൻ. ശശി പദ്ധതി വിശദീകരണം നടത്തും. മുട്ടവിഭവങ്ങള്‍ പാചകപുസ്തക പ്രകാശനം മുനിസിപ്പല്‍ ചെയര്മാന് സി.കെ. സഹദേവന് നിര്‍വഹിക്കും. 19ന് രാവിലെ 9.30ന് മുട്ടക്കോഴി വളര്‍ത്തല്‍ ജൈവ മുട്ട ഉല്പാദന സാധ്യതകള്‍ സെമിനാറിൽ ഡോ. ആർ. സുധി സംസാരിക്കും. 11.30ന് കാടവളര്‍ത്തലും പരിചരണവും ശാസ്ത്രീയ കൂടു നിര്‍മാണവും എന്ന വിഷയത്തില്‍ ഡോ. അജിത്ത് ബാബുവും 1.30ന് അലങ്കാര പക്ഷികള്‍ പരിചരണവും വ്യവസായിക സാധ്യതകളും എന്ന വിഷയത്തില്‍ ഡോ. ഷൈന്‍ കുമാറും മൂന്നിന് വളര്‍ത്തുപക്ഷികളും അലങ്കാരപ്പക്ഷികളും രോഗ പ്രതിരോധമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ഡോ. ഷിഹാബുദ്ദീനും ക്ലാസെടുക്കും. നാല് മണിക്ക് മുട്ടകൊണ്ടുള്ള വിഭവങ്ങളുടെ പാചക മത്സരവും ആറിന് യക്ഷഗാന ബൊമ്മയാട്ടവും സംഘടിപ്പിക്കും. 20ന് 10 മണിക്ക് ‘വ്യവസായിക മുട്ടയുല്പാദനം; മാറുന്ന ഇന്ത്യന്‍ സാഹചര്യങ്ങൾ’ എന്ന വിഷയത്തില്‍ ഡോ. ബിനോജ് ചാക്കോ ക്ലാസെടുക്കും. 11.30ന് ബ്രാഡര് ഫാം പ്രാക്ടീസസ് എന്ന വിഷയത്തില്‍ ഡോ. നാഗഭൂഷണനും രണ്ട് മണിക്ക് മുട്ടക്കോഴി വളര്‍ത്തലും യന്ത്രവത്കരണവും എന്ന വിഷയത്തില്‍ മുഹമ്മദ് ഫയാസുദ്ദീനും ക്ലാസെടുക്കും. 21ന് 10 മണിക്ക് മുട്ടക്കോഴി വളര്‍ത്തല്‍ സംരംഭങ്ങള്‍ ഒരു പ്രശ്നാധിഷ്ഠിത വിശകലനം എന്ന വിഷയത്തില്‍ ജലാലുദ്ദീനും 12 മണിക്ക് മുട്ടയുടെ സംരംഭം, ഗുണമേന്മ, നിര്‍ണയം, വിപണനം എന്നിവയെക്കുറിച്ച് ഡോ. ജി. സിമിയും സെമിനാറെടുക്കും. രണ്ട് മണിക്ക് മുട്ടക്കോഴികളിലെ ആരോഗ്യ പരിപാലന മുറകള്‍ എന്ന വിഷയത്തില്‍ ഡോ. അബ്ദുൽ മുനീറും 3.30ന് മുട്ടക്കോഴി വളര്‍ത്തല്‍ ബിസിനസ് മാനേജ്മെൻറ് എന്ന വിഷയത്തില്‍ ഡോ. നൗഷാദ് അലിയും ക്ലാസെടുക്കും. അഞ്ച് മണിക്ക് സമാപന സമ്മേളനം ഉദ്ഘാടനവും വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാന വിതരണവും സി.കെ. ശശീന്ദ്രന് എം.എല്‍.എ നിര്‍വഹിക്കും. ജില്ല കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി മുഖ്യാതിഥിയായിരിക്കും. മുനിസിപ്പല്‍ ചെയര്മാന് സി.കെ. സഹദേവന് അധ്യക്ഷത വഹിക്കും. ഡോ. കെ. രാജ്മോഹൻ, ഡോ. കെ.എസ്. പ്രേമൻ, ഡോ. നൗഷാദലി, ഡോ. എം.ജി. അനിത, ഡോ. ഹരികൃഷ്ണൻ, ഡോ. മുസ്തഫ കോട്ട എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.