മാനന്തവാടി: പണി പൂർത്തീകരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിക്കാത്ത പൊലീസ് സ്േറ്റഷൻ കെട്ടിടം പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്തു. തലപ്പുഴ പൊലീസ് സ്റ്റേഷൻ കെട്ടിടമാണ് യുവമോർച്ച, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് നിർമാണം ആരംഭിച്ച കെട്ടിടം ഈ സർക്കാർ അധികാരത്തിലെത്തി ആറു മാസമായപ്പോഴേക്കും ഉദ്ഘാടനത്തിന് തയാറായി. കഴിഞ്ഞ ജനുവരി എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നടത്താൻ തീരുമാനിച്ചു. എന്നാൽ, മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഉദ്ഘാടനം ഒഴിവാക്കുകയായിരുന്നു. ജനുവരി 12ന് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചതായി സർക്കാർ ഗസറ്റ് വിജ്ഞാപനം ഇറക്കുകയും ചെയ്തു. തലപ്പുഴ ^മാനന്തവാടി റോഡിലാണ് പുതിയ കെട്ടിടം പണിതത്. നിലവിൽ ഇതിനടുത്തുള്ള അപകടാവസ്ഥയിലുള്ള മറ്റൊരു കെട്ടിടത്തിലാണ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. വനിത പൊലീസുകാർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. മഴ പെയ്താൽ ചോർന്നൊലിക്കുകയും ചെയ്യും. യുവമോർച്ചയുടെ പരിപാടി ജില്ല സെക്രട്ടറി ജിതിൻ ഭാനു ഉദ്ഘാടനം ചെയ്തു. ശശീന്ദ്രൻ, രാകേഷ് അകനേ, പി.എസ്. അർജുൻ, സുനീഷ്, എം.എസ്. ഹരീഷ് കുമാർ, വിജയകുമാർ എന്നിവർ നേതൃത്വം നൽകി. തലപ്പുഴ പൊലീസ് സ്േറ്റഷൻ കെട്ടിടം പണി പൂർത്തീകരിച്ച് ആറുമാസം കഴിഞ്ഞിട്ടും ഉദ്ഘാടനം ചെയ്യാത്തതിലും നിലവിലെ സ്േറ്റഷെൻറ ശോച്യാവസ്ഥയിലും പ്രതിഷേധിച്ച് മാനന്തവാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാൽ കാച്ചി പ്രതിഷേധാത്മക ഉദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എക്കണ്ടി മൊയ്തുട്ടി ഉദ്ഘാടനം നിർവഹിച്ചു. അസീസ് വാളാട് അധ്യക്ഷത വഹിച്ചു. എം.ജി. ബിജു, ധനേഷ വാര്യാർ, റഷീദ് തൃശ്ശിലേരി, ടി.എ. റെജി, അഷ്കർ മാനന്തവാടി, ശ്യം രാജ്, സിറാജ് കമ്പ, ഷംസു കെല്ലൂർ, വിനീഷ് ഏച്ചോം, അനീഷ് തൊണ്ടർനാട്, ജോണി തലപ്പുഴ, ചന്ദ്രൻ, സലിം പിലാക്കാവ്, ഷാഫി, സുഷോബ്, ഷംസീർ അരണപ്പാറ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.