സുല്‍ത്താന്‍ ബത്തേരി: കനത്ത ചൂടിനും വരൾച്ചക്കും ശമനം നല്കി വേനല്‍മഴ തിമിര്‍ത്തുപെയ്തു. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് 14 വരെ 105 മില്ലി ലിറ്റര്‍ മഴ ലഭിെച്ചന്ന് അമ്പലവയല്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തില്‍നിന്ന് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 17.2 മില്ലി ലിറ്റര്‍ മഴേയ ലഭിച്ചുള്ളൂ. എന്നാൽ, ഇൗ വര്‍ഷം ജനുവരിയില്‍ മാത്രം 30 മില്ലി ലിറ്റര്‍ മഴ ലഭിച്ചു. ബാക്കി 75 മില്ലി ലിറ്റര്‍ മഴ ലഭിച്ചത് മാര്‍ച്ചിലാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വേനല്‍മഴ പെയ്തത്. ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് 2014 മാര്‍ച്ച് 23നായിരുന്നു. 35 ഡിഗ്രി സെൽഷ്യസ് ചൂടാണ് അന്ന് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഫെബ്രുവരിയില്‍തന്നെ 33 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. മഴ ലഭിച്ചില്ലായിരുന്നുവെങ്കില്‍ എക്കാലത്തേക്കാളും കൂടിയ ചൂട് ഈ വര്‍ഷം രേഖപ്പെടുത്തിയേനെ. ഈ വര്‍ഷത്തെ കൂടിയ ചൂടായ 33.4 ഡിഗ്രി സെൽഷ്യസ് മാര്‍ച്ച് എട്ടിനാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം കാര്യമായി വേനല്‍മഴ ലഭിച്ചത് ഏപ്രിലിലാണ്. 67 മില്ലി ലിറ്റര്‍ മഴ ലഭിച്ചു. വ്യാഴാഴ്ചയും ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തില്‍നിന്ന് അറിയിച്ചു. ഈ വര്‍ഷം മാര്‍ച്ച് 23 മുതല്‍ 26 വരെ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഏപ്രിലിലും മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ച്ച് അഞ്ചിന് ലഭിച്ച 37.2 മില്ലി ലിറ്റര്‍ മഴയാണ് ഈ വര്‍ഷത്തെ കൂടിയ മഴ. അതേസമയം, ഏപ്രിലില്‍ ശക്തമായ ചൂട് അനുഭവപ്പെടാനും സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മഴക്കുറവ് കാരണം ഡിസംബറില്‍തന്നെ പലയിടത്തും കിണറുകള്‍ വറ്റിത്തുടങ്ങി. ഹെക്ടര്‍കണക്കിന് നെല്‍കൃഷിയാണ് കരിഞ്ഞുപോയത്. ഓരോ വര്‍ഷം കഴിയും തോറും മഴലഭ്യത കുറയുകയും വരള്‍ച്ച കൂടിവരുകയും ചെയ്തിട്ടും മഴവെള്ളം സംഭരിക്കാന്‍ സര്‍ക്കാറിെൻറ ഭാഗത്തുനിന്നോ ജനങ്ങളുടെ ഭാഗത്തുനിന്നോ കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടത്തുന്നില്ല. പുല്പള്ളിയില് 2003ലുണ്ടായ കൊടുംവരള്‍ച്ചക്ക് സമാനമാണ് ഇത്തവണത്തെയും സ്ഥിതി. മുള്ളന്‍കൊല്ലി, മരക്കടവ് എന്നിവിടങ്ങളില്‍ വെള്ളം ലഭ്യമായ സ്ഥലങ്ങള്‍പോലും വരള്‍ച്ചയുടെ പിടിയിലായി. വയനാട്ടില്‍ പെയ്യുന്ന മഴവെള്ളം ഭൂരിഭാഗവും കബനി വഴി കര്‍ണാടകത്തിലേക്കും തമിഴ്നാട്ടിലേക്കുമാണ് എത്തിച്ചേരുന്നത്. കബനിയിലും കൈവഴികളിലും സര്‍ക്കാര്‍ തടയണ നിര്‍മിക്കാന്‍ പദ്ധതി തയാറാക്കിയെങ്കിലും നടപ്പാക്കിയില്ല. വേനല്‍ കനത്ത സമയത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ പല തോടുകളിലും പുഴകളിലും തടയണ നിര്‍മിച്ചാണ് അല്പമെങ്കിലും വെള്ളം തടഞ്ഞുനിര്‍ത്തിയത്. മഴക്കാലം വരുന്നതിന് മുമ്പുതന്നെ വെള്ളം സംഭരിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ചെയ്താല്‍ മാത്രമേ വരും വര്‍ഷങ്ങളില്‍ വരൾച്ചയെ പ്രതിരോധിക്കാന്‍ സാധിക്കൂ എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.