കൽപറ്റ: ആറുവർഷത്തോളമായി പിടികൊടുക്കാതെ കഴിഞ്ഞിരുന്ന തട്ടിപ്പുകേസ് പ്രതിയെ പൊലീസ് പിടികൂടി. കമ്പളക്കാട് കാവുവയൽ ബാബു എന്ന തുളസീദാസിനെയാണ് (42) കൽപറ്റ ഡിവൈ.എസ്.പി മുഹമ്മദ് ഷാഫി, കൽപറ്റ എസ്.ഐ ജയപ്രകാശ്, പനമരം എസ്.ഐ വിനോദ് വലിയാറ്റൂർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. പുത്തൂർ വയലിന് സമീപം വാടകക്ക് വീടെടുത്ത് ഒളിവിൽ താമസിച്ചുവരുകയായിരുന്ന ഇയാളെ വീടിെൻറ വാതിൽ പൊളിച്ച് അകത്തു കടന്ന് സാഹസികമായി കീഴടക്കുകയായിരുന്നു. കൽപറ്റ, പനമരം, മാനന്തവാടി സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ വിവിധ കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.