മാനന്തവാടി: മാസ്റ്റർ പ്ലാനിെൻറ അടിസ്ഥാനത്തിൽ മാനന്തവാടി നഗരവികസനം യാഥാർഥ്യമാക്കുമെന്ന് നഗരസഭ 2017^-2018 വർഷത്തെ ബജറ്റ് അവതരിപ്പിച്ച് ഡെപ്യൂട്ടി ചെയർപേഴ്സൻ പ്രതിഭ ശശി പറഞ്ഞു. 2035 ലക്ഷ്യമാക്കിയാണ് വികസനം നടപ്പാക്കുക. 89,57,88,421 രൂപ വരവും 89,23,17,000 രൂപ ചെലവും 34,71,421 രൂപ മിച്ചവും കാണിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കാർഷിക മേഖലയിൽ ആറ് ലോക്കൽ അഗ്രികൾചർ െഡവലപ്മെൻറ് പ്ലാനിെൻറ അടിസ്ഥാനത്തിൽ പദ്ധതികൾ നടപ്പാക്കും. ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് നെൽകർഷകർ നൽകുന്ന പങ്കിന് അർഹമായ അംഗീകാരം നൽകുന്നതിനായി പരിസ്ഥിതി ബത്ത ഇനത്തിൽ 10 ലക്ഷം രൂപ അനുവദിക്കും. നെൽകൃഷി നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനും പരിശീലനം, സാങ്കേതികസഹായം, കാർഷിക സംഗമങ്ങൾ സംഘടിപ്പിക്കുന്നതിന് ‘പൊലിവ് കാർഷികോത്സവം’ സംഘടിപ്പിക്കും. കാർഷികോൽപന്നങ്ങൾ കർഷകർക്ക് നേരിട്ട് ഉൽപാദിപ്പിച്ച് വിപണനം നടത്തുന്നതിന് ഗ്രാമച്ചന്ത ആരംഭിക്കും. വർഷകാലത്ത് അധികമായി ഉൽപാദിപ്പിക്കുന്ന തീറ്റപ്പുൽ വേനൽക്കാലത്തേക്ക് ശേഖരിച്ചുവെക്കുന്നതിന് ഫോഡർ ബാങ്ക് ആരംഭിക്കും. പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിെൻറ ഭാഗമായി കബനീ സംരക്ഷണപ്രവർത്തനങ്ങൾ, എെൻറ നഗരം ശുചിത്വ നഗരം പദ്ധതി, സ്മൃതിവനം പദ്ധതിയും നടപ്പാക്കും. നഗരസഭ പരിധിയിലെ ഒരു സർക്കാർ വിദ്യാലയം വീതം പ്രതിവർഷം സോളാർ കാമ്പസ്- പദ്ധതിയിൽ കൊണ്ടുവന്ന് മേൽക്കൂര സോളാർ പാനൽ സ്ഥാപിക്കും. പ്രദേശത്തെ യുവാക്കളുടെ സ്റ്റാർട്ടപ്പുകൾക്ക് മുൻഗണന നൽകും. പരിസ്ഥിതിപ്രാധാന്യം പരിഗണിച്ച് കൊയിലേരി കരിങ്കുളം സംരക്ഷിക്കും. വരൾച്ച മുന്നിൽകണ്ട് നഗരസഭയിലെ 250 കിണറുകൾ ഈ വർഷം റീചാർജ് ചെയ്യും. മഴവെള്ള സംരക്ഷണ മിഷൻ രൂപവത്കരിക്കും. നഗരത്തിൽ കുടിവെള്ള കിയോസ്കുകൾ സ്ഥാപിക്കും. സമ്പൂർണ ആദിവാസി ഭവനനിർമാണം ഈ വർഷം പൂർത്തീകരിക്കും. പി.എം.എ.വൈ, ലൈഫ് പദ്ധതികളിൽ ഉൾപ്പെടുത്തി ഭവനരഹിതരില്ലാത്ത മാനന്തവാടി യാഥാർഥ്യമാക്കും. ആദിവാസി അമ്മമാർക്കും കുട്ടികൾക്കും പോഷകാഹാരം നൽകുന്നതിന് ആരോഗ്യപോഷണം പദ്ധതി നടപ്പാക്കും. ഈ വിഭാഗത്തിെൻറ മാനസികാരോഗ്യത്തിനും തൊഴിൽ നൈപുണി പരിശീലനത്തിനുമായി തെളിമ പദ്ധതി നടപ്പാക്കും. ട്രൈബൽ എത്തിനിക് ഫുഡ്കോർട്ട് ആരംഭിക്കും. നഗരസഭയിലെ മുഴുവൻ പൊതുപരിപാടികൾക്കും ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കും. നഗരത്തിലെയും ജില്ല ആശുപത്രിയിലെയും മലിനജലം സംസ്കരിക്കുന്നതിന് സ്വീവേജ് പ്ലാൻറ് സ്ഥാപിക്കും. നഗരത്തിൽ സ്ത്രീസൗഹൃദ ടോയ്ലറ്റുകൾ സ്ഥാപിക്കും. ജീവിതശൈലീ രോഗങ്ങളെ ചെറുത്തുനിൽക്കുന്നതിനായി എല്ലാ ഡിവിഷനുകളിലും വില്ലേജ് ഹെൽത്ത് ക്ലബ്, പ്രഭാത നടത്തത്തിൽ ഏർപ്പെടുന്നവർക്കായി ക്ലബ് രൂപവത്കരിക്കും. ജില്ല ആശുപത്രിയിലെ രാത്രിഭക്ഷണ വിതരണ പദ്ധതി പൊതുജനപങ്കാളിത്തത്തോടെ വിപുലപ്പെടുത്തും. വൃദ്ധർക്കും അവശത അനുഭവിക്കുന്നവർക്കുമായി ആദരം പദ്ധതിയിലൂടെ പകൽവീട്, ഓൾഡേജ് ക്ലബ് എന്നിവ ഒരുക്കും. എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കി മോേഡൺ അംഗൻവാടികൾ ആരംഭിക്കും. ശാസ്ത്രമേഖലയിലെ അറിവുകൾ, സാഹിത്യപ്രദർശനങ്ങൾ, കലാകേന്ദ്രം എന്നിവക്കായി വിജ്ഞാനകേന്ദ്രം ആരംഭിക്കും. നഗരത്തിൽ പാർക്കിങ് സൗകര്യം ഒരുക്കുന്നതിനായി പാർക്കിങ് പ്ലാസ. സാറ്റലൈറ്റ് ടൗൺഷിപ്പുകൾ ആരംഭിക്കും. ബസ് ടെർമിനൽ ആരംഭിക്കുന്നതിന് സ്ഥലം ഏറ്റെടുക്കും. റോഡരികുകൾ സൗന്ദര്യവത്കരിക്കുന്ന പദ്ധതി. ആധുനിക സ്േറ്റഡിയം നിർമാണം. സ്ത്രീസൗഹൃദ ടോയ്ലറ്റുകൾ, നാപ്കിൻ വെൻഡിങ് മെഷീനുകൾ. കുടുംബശ്രീ നേതൃത്വത്തിൽ കഫേശ്രീ ഭക്ഷണശാല. സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ വിവിധ പദ്ധതികൾ. പഴശ്ശി ദിനാചരണം നഗരസഭ ആഭിമുഖ്യത്തിൽ നടത്താൻ ഒരു ലക്ഷം രൂപ വകയിരുത്തി. ടൂറിസം രംഗത്ത് പൈതൃകപട്ടണം, മാനന്തവാടി കാർണിവൽ ഗ്രാഫിറ്റി, ടൂറിസം സോൺ പദ്ധതികൾ എന്നിവ നടപ്പാക്കും. മാനന്തവാടി കോഫിയെ ബ്രാൻഡ് ചെയ്ത് ഉൽപന്നങ്ങളാക്കി വിപണനം നടത്തും. തെരുവുകച്ചവടക്കാരുടെ പുനരധിവാസത്തിനായി 10 ലക്ഷം രൂപയുടെ പദ്ധതി. ഓഫിസ് സംവിധാനവും, റവന്യൂ വരുമാനവും വർധിപ്പിക്കുന്നതിനായി ജി.ടി.എസ് സംവിധാനവും നഗരസഭയിലെ വിവിധ പദ്ധതിവിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനായി ഹലോ മാനന്തവാടി പദ്ധതിയും നടപ്പാക്കും. യോഗത്തിൽ ചെയർമാൻ വി.ആർ. പ്രവീജ് അധ്യക്ഷത വഹിച്ചു. വിവിധ കക്ഷി നേതാക്കൾ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.