വെള്ളമുണ്ട: ആദിവാസി ഭൂമിയിൽ പ്ലാസ്റ്റിക് മേഞ്ഞ കൂരയിൽ ദുരിത ജീവിതം നയിച്ചിരുന്ന ബീരാെൻറ കുടുംബത്തിന് കാരുണ്യത്തിെൻറ സഹായഹസ്തം. പേര് വെളിപ്പെടുത്താൻ ഇഷ്ടപ്പെടാത്ത വ്യക്തിയുടെ സഹായത്തോടെ പീപ്ൾസ് ഫൗണ്ടേഷൻ ബൈത്തുസ്സകാത്ത് കേരള ഈ കുടുംബത്തിന് വീട് നിർമിച്ചുനൽകുമെന്ന് അറിയിച്ചു. കണിയാമ്പറ്റ പഞ്ചായത്തിലെ കരണിക്കൊല്ലി ആദിവാസി കോളനിയിൽ പൊളിഞ്ഞുവീഴാറായ കൂരയിൽ മേക്കുന്നത്ത് ബീരാെൻറ ആറംഗ കുടുംബത്തിെൻറ ദുരിതജീവിതത്തെക്കുറിച്ച് ഫെബ്രുവരി 15ന് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സ്വന്തമായി ഒരു തുണ്ട് ഭൂമിയോ സാമ്പത്തിക പിന്തുണയോ ഇല്ലാതെ 20 വർഷമായി ഇവർ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു. ഈ വാർത്ത കണ്ടതിനെ തുടർന്ന് പ്രവാസിയായ ഒരു ഡോക്ടർ അവരെ സഹായിക്കുന്നതിന് സന്നദ്ധത അറിയിച്ച് പീപ്ൾസ് ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. വാർത്ത വന്നതിനു ശേഷം ഇവർക്ക് വീട് വെക്കുന്നതിനാവശ്യമായ ഭൂമി വാങ്ങുന്നതിന് മറ്റൊരു വ്യക്തി സഹായിച്ചിരുന്നു. ഇതോടെ 72 വയസ്സുള്ള ബീരാന് ആശ്വസിക്കാം, ചോരാത്ത വീടെന്ന കുടുംബത്തിെൻറ കാലങ്ങളായുള്ള സ്വപ്നം സാക്ഷാത്കരിക്കാൻ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ചിലരെങ്കിലും തന്നോടൊപ്പമുണ്ടെന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.