മാനന്തവാടി: വിനോദ സഞ്ചാര കേന്ദ്രമായ കുറുവ ദ്വീപിൽ മാനേജര്‍ ഇന്‍ ചാര്‍ജായി പുതിയ നിയമനം നൽകിയ ആൾക്ക് യോഗ്യതയില്ലെന്ന് ആരോപണം. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ആറുമാസം സസ്പെന്ഷന് വിധേയമായ വ്യക്തിയെയാണ് മാനേജര്‍ തസ്തികയിൽ താൽക്കാലികമായി നിയമിച്ചത്. ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ വരുന്ന ടൂറിസ്റ്റ് കേന്ദ്രം തകര്‍ക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണ് ഇപ്പോഴത്തെ നീക്കമെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. യോഗ്യതയുള്ളവര്‍ അവിടെ തന്നെ ജോലിയിൽ ഉണ്ടായിരിക്കെ പിന്‍വാതില്‍ നിയമനം സംശയാസ്പദമാണെന്നും ഒരുവിഭാഗം ജീവനക്കാർ അഭിപ്രായപ്പെടുന്നു. ഈ ടൂറിസ്റ്റ് കേന്ദ്രത്തില്‍നിന്നും സ്വകാര്യ നഴ്സറികളിലേക്ക് ചെടികള്‍ കടത്തിയ പ്രതിയെ തന്നെ മാനേജര്‍ ചാർജ് നൽകിയത് കൂടുതൽ അഴിമതിക്ക് ഇടയാക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ആകെ 16 ജീവനക്കാരാണ് ഇവിടെ ജോലിയിൽ ഉളളത്, അതില്‍ സീനിയോറിറ്റിയുള്ള ഏഴു പേരാണ്. ഇതിൽ ആരോപണ വിധേയരെ ഒഴിവാക്കി മറ്റ് അഞ്ച് പേരില്‍ നിന്നാണ് താല്‍ക്കാലിക മാനേജര്‍ ചാര്‍ജ് കൊടുക്കേണ്ടിയിരുന്നത്. മുന്‍ പരിചയമില്ലാത്തതിനാല്‍ വിനോദ സഞ്ചാര കേന്ദ്രത്തിെൻറ ദൈനംദിന പ്രവര്‍ത്തനങ്ങളിലെ പല വിഷയങ്ങളിലും ബുദ്ധിമുട്ടുവരുന്നതായും ആരോപണമുണ്ട്. അര്‍ഹമായ യോഗ്യതയുള്ള പുതിയ മാനേജറെ ഉടന്‍ നിയമിച്ച് പ്രശ്നപരിഹാരം തേടണമെന്നാണ് ഒരു വിഭാഗം ജീവനക്കാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.