പുൽപള്ളി: ലക്ഷങ്ങൾ െചലവഴിച്ചിട്ട് ആദിവാസി കുടുംബങ്ങൾക്ക് കുടിവെള്ള പദ്ധതി നടപ്പാക്കിയിട്ടും അതിെൻറ പ്രയോജനം അവർക്ക് ലഭിക്കാത്ത അവസ്ഥയിൽ. ആദിവാസികൾ തിങ്ങിപ്പാർക്കുന്ന ഇരുളം മരിയനാട് കാപ്പിത്തോട്ടത്തിലെ വിജയൻ കുന്നിൽ 60 ലക്ഷത്തിൽപരം രൂപ െചലവിൽ ജല പദ്ധതി നിർമിച്ചത് രണ്ട് വർഷം മുമ്പാണ്. എന്നാൽ, കിണറ്റിൽ വെള്ളമില്ലാത്തതിനാൽ ഈ പദ്ധതിയിൽനിന്ന് തുള്ളി വെള്ളം പോലും ഇവിടത്തെ ആദിവാസികൾക്ക് ലഭിക്കുന്നില്ല. മരിയനാട് തോട് ഒഴുകി വരുന്ന സ്ഥലത്തോട് ചേർന്നാണ് കിണർ നിർമിച്ചത്. കിണർ പണി കഴിഞ്ഞപ്പോഴാണ് തുള്ളി വെള്ളം പോലും ഇല്ലെന്നറിയുന്നത്. പിന്നീട് കരാറുകാരൻ തന്ത്രം മാറ്റി. സമീപത്തെ തോട് കിണറിനോട് ചേർത്ത് ഗതിമാറ്റി. ഈ വെള്ളം കിണറ്റിനുള്ളിലേക്ക് എത്തിച്ചു. കോൺക്രീറ്റ് ചെയ്ത് കിണറിെൻറ മേൽ ഭാഗമടക്കം അടച്ചു. തോട്ടിൽ വെള്ളമുണ്ടെങ്കിൽ മാത്രമേ കിണറ്റിലും വെള്ളമുണ്ടാവൂ. ഈ വെള്ളമാകട്ടെ മലിനവുമാണ്. ലക്ഷങ്ങൾ െചലവിട്ട് പദ്ധതി നടപ്പാക്കിയിട്ടും വെള്ളം കിട്ടാതെ വന്നതോടെ ഇവിടത്തെ നൂറോളം കുടുംബങ്ങൾ പ്രയാസത്തിലാണ്. ഏറെ ദൂരത്തുനിന്നാണ് ഇവർ വെള്ളം കൊണ്ടുവരുന്നത്. പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് ഒരു അന്വേഷണവും നടത്തിയിട്ടില്ല. ആദിവാസി ക്ഷേമ പദ്ധതികളുടെ പേരിൽ കോടികളുടെ അഴിമതി നടക്കുന്ന നാട്ടിൽ ഈ ഗണത്തിലേക്ക് മറ്റൊരു പദ്ധതി കൂടിയായിരിക്കുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.