കൽപറ്റ: പീപ്ൾസ് ഫൗണ്ടേഷനും ബൈത്തുസ്സകാത്ത് കേരളയും വയനാട് ജില്ലയിലെ അർഹരായ 17 കുടുംബങ്ങൾക്ക് അനുവദിച്ച വീടുകൾക്കുള്ള നിർമാണ സഹായ വിതരണം വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ജാതിയുടെയും മതത്തിെൻറയും പേരിലുള്ള മനുഷ്യരുടെ കലഹം നാൾക്കുനാൾ വർധിക്കുമ്പോൾ ചുറ്റിലുമുള്ള ദുരിതജീവിതത്തിെൻറ നേർക്കാഴ്ചകൾ നാം കാണാതിരിക്കരുതെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾക്കപ്പുറം ഒരുമിച്ച് നിൽക്കാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്ലാമി കേരള ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഭവന നിർമാണത്തിനുള്ള സഹായ വിതരണം ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ചെയർമാൻ എ.പി. അബ്ദുൽ വഹാബ് നിർവഹിച്ചു. പൊഴുതന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇന്ദിര ഗുണഭോക്താക്കൾക്കുവേണ്ടി ചെക്ക് ഏറ്റുവാങ്ങി. വയനാട് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത്, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഷൺമുഖൻ, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി സാദിഖ് ഉളിയിൽ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് വി.എം. മുഹമ്മദ് ശരീഫ്, പീപ്ൾസ് ഫൗണ്ടേഷൻ സെക്രട്ടറി സി.പി. ഹബീബ് റഹ്മാൻ, പീപ്ൾസ് ഫൗണ്ടേഷൻ വയനാട് ജില്ല കോഒാഡിനേറ്റർ എ.സി. ആലിക്കുട്ടി, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് മലിക് ഷഹബാസ് എന്നിവർ സംസാരിച്ചു. പീപ്ൾസ് ഫൗണ്ടേഷൻ ഡയറക്ടർ പി.സി. ബഷീർ സ്വാഗതവും സോളിഡാരിറ്റി ജില്ല പ്രസിഡൻറ് റഫീഖ് വെള്ളമുണ്ട നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.