മാനന്തവാടി: വാഹനത്തിൽ കറപ്പത്തോൽ കടത്തുന്നത് തടയാൻ ശ്രമിച്ച വനപാലകന് മർദനമേറ്റു. വെള്ളിയാഴ്ച പുലർച്ചെ 5.30ഓടെ ബാവലി വനം ചെക്ക്പോസ്റ്റിലായിരുന്നു സംഭവം. ലോഡുമായി എത്തിയ വാഹനം ചെക്ക്പോസ്റ്റിൽ എൻട്രി ചെയ്യുന്നതിനിടെ ലോഡ് പരിശോധിച്ചിരുന്ന ഫോറസ്റ്റർ ജോസ് ലുഡോവിക്കിനെ (48) ഡ്രൈവറും ക്ലീനറും ചേർന്ന് പിറകിൽനിന്ന് തള്ളിയിട്ട് മർദിക്കുകയായിരുന്നു. എതിരെ വാഹനം വരുന്നതുകണ്ട് ഇരുവരും കാട്ടിനുള്ളിലേക്ക് ഓടിരക്ഷപ്പെട്ട. വിവരമറിഞ്ഞ് തൊട്ടടുത്ത മരം ഡിപ്പോയിലെ വനപാലകരെത്തിയാണ് ഇദ്ദേഹത്തെ ജില്ല ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ തോൽപ്പെട്ടി വൈൽഡ് ലൈഫ് ഡെപ്യൂട്ടി റെയ്ഞ്ചർ കെ. സുധാകരെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കറപ്പത്തോൽ കണ്ടെത്തിയത്. െക.എൽ 20 എ 897 ഐച്ചർ വാഹനത്തിെൻറ പുറംഭാഗത്ത് 30 ചാക്കുകളിലായി കാപ്പിത്തോൽ അടുക്കിെവച്ചിരുന്നു. അതിന് ഉള്ളിലായി 90 ചാക്കുകളിലായിട്ടായിരുന്നു കറപ്പത്തോൽ ഉണ്ടായിരുന്നത്. വിപണിയിൽ ഏകദേശം അഞ്ച് ലക്ഷം രൂപ വിലവരുന്ന ഒമ്പത് ടൺ കറപ്പത്തോലാണ് പിടികൂടിയത്. ബാവലി വഴി മൈസൂരുവിലേക്ക് കടത്താനുള്ള ശ്രമമായിരുന്നു. വാഹനം തരുവണ സ്വദേശി അബ്ദുൽ ഗഫൂറിെൻറതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ വനം വകുപ്പും പൊലീസും കേെസടുത്തിട്ടുണ്ട്. പ്രതികളെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കി. സെക്ഷൻ ഫോറസ്റ്റർമാരായ ശ്രീധരൻ, അനൂപ് ടി. രമേശൻ, എം.കെ. മഹേഷ്, ടി.ആർ. നൗഫൽ എന്നിവർ ചേർന്നാണ് വാഹനം കസ്റ്റഡിയിെലടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.