മാനന്തവാടി: പൊലീസിനെ ആക്രമിച്ച സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾ പിടിയിൽ. കേസിലെ ഒന്നാം പ്രതി കുറ്റ്യാടി സ്വദേശികളായ ചേരാപുരം തട്ടാൻകണ്ടി സിറാജ് (36) അഞ്ചാം പ്രതി ചെറുപാറേൽ സുരേഷ് (41) എന്നിവരാണ് പിടിയിലായത്. പിടിയിലായ സിറാജ് നിരവധി കേസുകളിലെ പ്രതിയാണ്. ജനുവരി എട്ടിന് കുറ്റ്യാടി റോഡില്‍ വാളാംതോട് ചെക്പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.ആര് ക്യാമ്പിലെ പൊലീസുകാരന് പാലക്കല്‍ നിസാബിനെ മര്‍ദിച്ച കേസിലെ മറ്റ് പ്രതികളായ കുറ്റ്യാടി സ്വദേശികളായ പടിക്കല്‍ കരീം (57), പടിക്കല്‍ മീത്തല്‍ പി.എം. സത്യന് (50), മലയില്‍ സുരേഷ് (49) എന്നിവരെ സംഭവദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റ്യാടി ചേരാപുരത്തുനിന്നുള്ള സംഘം സഞ്ചരിച്ചിരുന്ന കെ.എല്‍ 18 എസ് 187 ആള്‍ട്ടോ കാ ര്തടഞ്ഞ് നിര്‍ത്തിയ ശേഷം ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനിടയില്‍ കാറിെൻറ പിറക് സീറ്റില്‍ മദ്യലഹരിയിലുണ്ടായിരുന്നവര് പൊലീസ് ഉദ്യോഗസ്ഥനുമായി വാക്കേറ്റമാവുകയും മര്‍ദിക്കുകയുമായിരുന്നുവെന്നാണ് കേസ്. ഈ സമയം എസ്.ഐ അടക്കമുള്ള പൊലീസുകാര്‍ അല്പം ദൂരെ ആയിരുന്നു. മര്‍ദിച്ചതിന് ശേഷം മദ്യപസംഘം കുറ്റ്യാടി ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു. എന്നാല്‍, തൊട്ടില്പാലത്തു വെച്ച് ഇവരില്‍ മൂന്ന് പേരെ വാഹന സഹിതം പിടികൂടുകയായിരുന്നു. മര്‍ദനമേറ്റ പൊലീസ് ഉദ്യോഗസ്ഥന് പിന്നീട് ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കേസിലെ മുഖ്യപ്രതിയായ സിറാജിനെതിരെ വെള്ളമുണ്ട പൊലീസ് സ്റ്റേഷനില്‍ 78/ 2016 ക്രൈം നമ്പര്‍ പ്രകാരം പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് നിലവിലുണ്ട്. കുറ്റ്യാടി, തലശ്ശേരി സ്റ്റേഷനുകളിലായി ആറോളം കേസുകളുമുണ്ടെന്ന് വെള്ളമുണ്ട പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ കുറ്റ്യാടി വെച്ചാണ് സിറാജിനെയും സുരേഷിനെയും പിടികൂടിയത്. ഇരുവരും ടിപ്പര്‍ ഡ്രൈവര്‍മാരാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.