കൽപറ്റ: സ്വകാര്യ വ്യക്തികൾ കുടിവെള്ളം എടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ കോറിക്കുന്ന് കോളനിക്കാർക്ക് ദാഹജലത്തിനായി ഇനി നെട്ടോട്ടമോടേണ്ട. കോളനിക്കാരുടെയും സാമൂഹിക പ്രവർത്തകരുടെയും മാധ്യമങ്ങളുടെയും ഇടപെടലിനെ തുടർന്ന് പഞ്ചായത്തും ൈട്രബൽ വകുപ്പും പൊതുകിണറിൽനിന്ന് കോളനിക്കാർക്ക് വെള്ളം എടുക്കാനുള്ള നിയന്ത്രണം എടുത്തുകളഞ്ഞതാണ് ഇവർക്ക് തുണയായത്. കഴിഞ്ഞ എതാനും മാസങ്ങളായി പുതാടി പഞ്ചായത്തിലെ 19ാം വാർഡ് കോറിക്കുന്ന് കോളനിക്കാർക്ക് വേനൽ എത്തും മുേമ്പ കുടിവെള്ളത്തിനായി ദുരിതമനുഭവിക്കേണ്ട ഗതിയാണ് നിലവിലുണ്ടായിരുന്നത്. കോളനിക്കാരുടെ ദുരിതം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. പണിയ വിഭാഗത്തിൽപ്പെട്ട ഏഴ് കുടുംബങ്ങളിലായി 35ഓളം പേരാണ് കോളനിയിലുള്ളത്. കഴിഞ്ഞ അഞ്ചുവർഷങ്ങൾക്ക് മുമ്പ് പുതാടി പഞ്ചായത്തിലെ താന്നിക്കുന്ന് കോളനിയിൽനിന്ന് കുടിയേറിപ്പാർത്ത കുടുംബങ്ങളാണിവർ. കോളനിയിൽ ജലനിധി കുടിവെള്ള പദ്ധതി മന്ദഗതിയിലായതോടെ വർഷങ്ങളായി സമീപ പ്രദേശെത്ത സ്വകാര്യ വ്യകതിയുടെ കുത്തനെയുള്ള കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന കിണറിൽനിന്നാണ് വെള്ളം എടുത്തിരുന്നത്. എന്നാൽ, വേനൽ കടുത്തതോടെ ഇവിടത്തെ കുടിവെള്ളം വറ്റി. കോളനിക്ക് സമീപത്ത് അരക്കിലോമീറ്ററുകൾക്ക് അപ്പുറം രണ്ട് കിണറുകൾ സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും ദൂരപരിതി ദുരിതമായിത്തീരുകയാണ്. ഇതിന് പുറമെ കോളനിക്ക് തൊട്ടടുത്തായി പഞ്ചായത്ത് കിണർ സ്ഥിതി ചെയ്യുന്നുെണ്ടങ്കിലും ആദിവാസി കുടുംബങ്ങൾ ഇവിടെനിന്ന് വെള്ളം എടുക്കുന്നതിനെ പ്രദേശത്ത് താമസിക്കുന്ന മറ്റു ചില കുടുംബങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നിയന്ത്രണം ഏർപ്പെടുത്തിയ കുടുംബങ്ങൾ ഈ കിണറിൽനിന്ന് മോട്ടോർ വഴി വെള്ളം പമ്പ് ചെയ്തു ഉപയോഗിച്ചുവരുന്നുമുണ്ട്. പഞ്ചായത്ത് കിണറിൽനിന്ന് വെള്ളം എടുക്കാൻ കഴിഞ്ഞതിെൻറ സേന്താഷത്തിലാണിേപ്പാൾ കോളനിവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.