സുല്‍ത്താന്‍ ബത്തേരി: ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ബത്തേരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച് ജോയൻറ് രജിസ്ട്രാര്‍ വി.എസ്. വത്സരാജ് ഉത്തരവിറക്കിയത്. കെ. ശശാങ്കന് കണ് വീനറായും സുരേഷ് താളൂർ, വി.വി. ബേബി എന്നിവര്‍ അംഗങ്ങളായും ആറുമാസത്തേക്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണസമിതിയെ നിയമിക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് അഡ്മിനിസ്ട്രേറ്റീവ് ഭരണസമിതി അധികാരമേറ്റെടുത്തു. അനധികൃത നിയമനങ്ങൾ, കരാറടിസ്ഥാനത്തില്‍ താൽക്കാലിക നിയമനം നടത്തിയ ജീവനക്കാരെ സ്ഥിരപ്പെടുത്തിയത്, അഴിമതി എന്നിവയെത്തുടര്‍ന്നുണ്ടായ വിജിലന്‍സ് കേസിെൻറയും എഫ്.ഐ.ആറിെൻറയും സ്പെഷ്യല്‍ റിപ്പോർട്ടുകളുെടയും അടിസ്ഥാനത്തിലാണ് ഭരണ സമിതി പിരിച്ചുവിട്ടത്. ബാങ്ക് പ്രസിഡൻറായിരുന്ന കെ.കെ. ഗോപിനാഥനെതിെരയും നിയമവിരുദ്ധമായി കരാര്‍ ജോലിക്കാരുടെ നിയമനം സ്ഥിരമാക്കി നല്‍കിയതിന് മുന്‍ ജോയൻറ് രജിസ്ട്രാര്‍ കെ.ജി. ചന്ദ്രശേഖരനെതിരെയും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. വിജിലന്‍സ് കേസന്വേഷണമാരംഭിച്ച സാഹചര്യത്തില്‍ ഭരണസമിതി തുടര്‍ന്നാല്‍ തെളിവുകള്‍ നശിപ്പിക്കുകയും പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യും. ഇതേത്തുടര്‍ന്ന് ഭരണസമിതി പിരിച്ചുവിടുകയായിരുന്നു. മാതൃബാങ്കായ വയനാട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് വിഭജിച്ചാണ് ബത്തേരി സഹകരണ ബാങ്ക് രൂപവത്കരിച്ചത്. വിഭജനത്തെത്തുടര്‍ന്ന് ആസ്തി ബാധ്യതകളും ജീവനക്കാരെയും വിഭജിച്ചുനല്‍കി. ലഭ്യമായ ജീവനക്കാരെ ഉപയോഗിച്ചുകൊണ്ട് ബാങ്കിെൻറ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതോടെ ജീവനക്കാരെ താൽകാലികമായി നിയമിച്ചു. എഴുത്തുപരീക്ഷ, കൂടിക്കാഴ്ച എന്നിവ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം മാത്രമേ ജീവനക്കാരെ നിയമിക്കാന്‍ സാധിക്കൂ. എന്നാൽ, നിയമവ്യവസ്ഥകളെയെല്ലാം കാറ്റില്‍ പറത്തിയാണ് നിയമനങ്ങള്‍ നടത്തിയത്. ബാങ്ക് പ്രസിഡൻറായിരുന്ന കെ.കെ. ഗോപിനാഥന് മുന്‍കൈ എടുത്ത് ഭരണസമിതി അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൈക്കൂലി വാങ്ങി താൽകാലിക കരാറടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവരില്നിന്ന് ഏഴുപേരെ ക്ലര്ക്കുമായും ഒരാളെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായും നിയമിച്ചുവെന്നാണ് ആേരാപണം. ഇവര്‍ക്ക് നിയമവിരുദ്ധമായാണ് ബാങ്കിെൻറ ഫണ്ടില്‍നിന്ന് ശമ്പളവും അലവന്‍സും നല്കിവന്നത്. ബാങ്ക് ഡയറക്ടറായിരുന്ന ഷാജി ചുള്ളിയോടിനെ പുറത്താക്കിയത് നിയമവിരുദ്ധമായാണെന്നും രജിസ്ട്രാര്‍ കണ്ടെത്തി. 2015-^16 ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ബാങ്കില്‍ വ്യാപക ക്രമക്കേട് നടന്നതായും കണ്ടെത്തിയിട്ടുണ്ട്. ബാങ്കിെൻറ ക്രമക്കേടുകള്‍ പഠിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് കണ്‍വീനര്‍ കെ. ശശാങ്കന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.