മാനന്തവാടി: ജില്ലയില്‍ ഡിഫ്തീരിയ വ്യാപകമാകുമ്പോൾ തടയാനാകാതെ ജില്ലയിലെ ആരോഗ്യവകുപ്പ് പകച്ചുനിൽക്കുന്നു. കുത്തിവെപ്പെടുക്കാത്തവരുടെ എണ്ണം ജില്ലയിൽ കൂടിയതിനാൽതന്നെ രോഗത്തെ പ്രതിരോധിക്കാൻ കഴിയാത്ത നിസ്സഹായതയിലാണ് ആരോഗ്യവകുപ്പ്. എന്നാൽ, രോഗവ്യാപനം തടയാനുള്ള മാർഗങ്ങൾ ശക്തമാക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ഏറ്റവും ഒടുവിൽ വെള്ളിയാഴ്ച മാനന്തവാടി നഗരസഭപരിധിയിലെ പയ്യമ്പള്ളി മേഖലയിലെ ഒരു കോളനിയിലെ പത്ത് വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ക്ക് മുന്നേ പനിയും തൊണ്ടവേദനയും കാരണം കുട്ടി ജില്ലആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് പി.സി.ആര്, സ്വാബ് കള്‍ചര്‍ എന്നിവ മണിപ്പാല്‍ വൈറോളജി ലാബില്‍ അയച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഈ വര്‍ഷം രോഗം ബാധിച്ചവരുടെ എണ്ണം എട്ടായി. കഴിഞ്ഞവര്‍ഷം ഒരാള്‍ക്കാണ് ജില്ലയില്‍ ഡിഫ്തീരിയ സ്ഥിരീകരിച്ചത്. എന്നാല്‍, ഈ വര്‍ഷം രണ്ട് മാസത്തിനിടക്കാണ് എട്ടുപേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിക്കുന്ന ഓരോ തവണയും പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കിയെന്ന് ആരോഗ്യ വകുപ്പ് പറയുമ്പോഴും വീണ്ടും ഡിഫ്തീരിയ റിപ്പോർട്ട് ചെയ്യുന്നത് ആശങ്കപടർത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.