പനമരം: നാട്ടുകാരുടെ പ്രതിഷേധത്തിന് വനംവകുപ്പ് കാര്യമായ വിലകൽപിക്കാത്ത സാഹചര്യത്തിൽ നെയ്കുപ്പ വനയോരത്തെ ഗ്രാമങ്ങളിൽ ജനജീവിതം ദുസ്സഹമാകുന്നു. കാട്ടാനകൾ നാട്ടിലിറങ്ങുന്നത് പ്രതിരോധിക്കാൻ വനംവകുപ്പ് സ്വീകരിക്കുന്ന നടപടികൾ തീർത്തും പരാജയമാകുകയാണ്. ഈയൊരവസ്ഥയിൽ പ്രദേശം സംഘർഷാവസ്ഥയിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണുള്ളത്. അമ്മാനി, നീർവാരം, കല്ലുവയൽ, അഞ്ഞണിക്കുന്ന്, പരിയാരം, ചെക്കിട്ട, ചെഞ്ചടി, പതിരിയമ്പം, പുഞ്ചവയൽ, കായക്കുന്ന് എന്നിവിടങ്ങളിലൊക്കെ കാട്ടാനകൾ സ്ഥിരമായി എത്തുന്നുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി അമ്മാനി കവലക്കടുത്തുവെച്ച് തമ്പി എന്ന യുവാവിനെയാണ് കാട്ടാന ആക്രമിച്ചത്. ആന ചവിട്ടിയരച്ച ഇദ്ദേഹത്തിെൻറ കാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് മുറിച്ചു മാറ്റി. ഈ സംഭവത്തെത്തുടർന്ന് ചർച്ചക്കെത്തിയ വനം ഉദ്യോഗസ്ഥരെയാണ് അമ്മാനി കവലയിൽ കഴിഞ്ഞദിവസം നാട്ടുകാർ ബന്ദിയാക്കിയത്. തമ്പിക്ക് ന്യായമായ നഷ്ടപരിഹാരം കൊടുക്കണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെട്ടു. എന്നാൽ, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടാകില്ലെന്ന് തോന്നിയതിനാൽ സംഘർഷാവസ്ഥുണ്ടായി. വനപാലകരുമായി ചില യുവാക്കൾ കൈയാങ്കളിക്കും മുതിർന്നു. ആന നാട്ടിലിറങ്ങുന്ന കാര്യത്തിൽ നിരുത്തരവാദനിലപാടാണ് അധികാരികൾക്കുള്ളതെന്നാണ് അമ്മാനിയിലെ നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ഏപ്രിൽ 29ന് നെയ്കുപ്പ ഫോറസ്റ്റ് ഓഫിസ് വരാന്തയിൽ കർഷകൻ മക്കെളയും കൂട്ടി വായ്മൂടിക്കെട്ടി കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. കാട്ടാനകൾ നശിപ്പിച്ച കൃഷിക്ക് നഷ്ടപരിഹാരം നൽകണമെന്നും കാട്ടാന കൃഷിയിടത്തിലെത്തുന്നത് തടയണമെന്നുമായിരുന്നു കർഷകെൻറ ആവശ്യം. പേക്ഷ, ഈ പ്രദേശത്ത് ഇപ്പോഴും കാട്ടാനകൾ എത്തുന്നുണ്ട്. കഴിഞ്ഞവർഷം അമ്മാനി, നീർവാരം, കല്ലുവയൽ ഭാഗങ്ങളിലുള്ളവർ സംഘടിച്ച് പനമരം ടൗണിൽ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. കാട്ടാന ഗ്രാമങ്ങളിലെത്താതിരിക്കാൻ ശക്തമായ നടപടി എടുക്കുമെന്നായിരുന്നു അന്ന് സമരക്കാർക്ക് കിട്ടിയ ഉറപ്പ്. ശാശ്വതമായ പരിഹാരം ഉണ്ടാകുന്നില്ല. കഴിഞ്ഞ ഒരുവർഷത്തിനിടയിൽ തടഞ്ഞുവെക്കൽസമരംതന്നെ പലതവണ നടന്നു. നാട്ടുകാർ സംഘടിച്ച് പ്രശ്നമുണ്ടാകുമ്പോൾ താൽക്കാലിക ഉപാധികൾ അംഗീകരിക്കുന്ന അധികാരികൾ പിന്നീട് അക്കാര്യം മറക്കുകയാണ്. കരിങ്കൽ മതിൽ, ശക്തമായ വൈദ്യുതിവേലി എന്നിവയൊക്കെയാണ് വർഷങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ വനം വകുപ്പിെൻറ നടപടികൾ തുടങ്ങിയ അവസ്ഥയിൽത്തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.