പടിഞ്ഞാറത്തറ: തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചതോടെ ആശങ്കയിലാണ് മുണ്ടക്കുറ്റി ഗ്രാമത്തിലുള്ളവർ. തെരുവുനായ ശല്യം രൂക്ഷമായ ഇവിടെ ജനങ്ങൾ പുറത്തിറങ്ങാൻ പോലും ഭയപ്പെടുകയാണ്. പടിഞ്ഞാറത്തറ പഞ്ചായത്തിലെ മുണ്ടക്കുറ്റി തോക്കമ്പേൽ ബിനോയിയുടെ ഭാര്യ കോട്ടവയൽ റിൻസിയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ മരിച്ചത്. വെള്ളിയാഴ്ച വീണ്ടും തെരുവുനായ് പരാക്രമം കാണിച്ചതും പ്രദേശത്തുള്ളവരുടെ ഭീതി വർധിപ്പിച്ചിട്ടുണ്ട്. േമയ് 18ന് റിൻസിയോടൊപ്പം തെരുവുനായുടെ കടിയേറ്റ കല്ലാച്ചി ഉസ്മാെൻറ മകൻ സൽമാൻ (മൂന്ന്) കളത്തുപാറ അനുശ്രീ (16) മറിയം (50), ഉസാമ (17) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തെരുവുനായ്ശല്യം വർധിക്കുമ്പോഴും പരിഹാര നടപടികളൊന്നും ഉണ്ടാവാത്തതിൽ പ്രതിഷേധവും വ്യാപകമാകുകയാണ്. പഞ്ചായത്ത് അധികൃതർ ഇടപെട്ട് നായ്ശല്യത്തിന് പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ, നായെ കൊല്ലുന്നതിന് നിയമതടസ്സമുണ്ടെന്നും വന്ധ്യംകരണപദ്ധതി നടന്നുകൊണ്ടിരിക്കുകയാണെന്നും പക്ഷേ, ഇതിലൂടെയും ശാശ്വതപരിഹാരം കാണാൻ കഴിയുന്നില്ലെന്നും പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡൻറ് പി.ജി. സജേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. ജില്ലപഞ്ചായത്തുമായി സഹകരിച്ച് പഞ്ചായത്തിലെ നായ്ക്കളുടെ വന്ധ്യംകരണം നടത്തുന്നതിന് രണ്ടുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. എന്നാൽ, ഈ പദ്ധതികൊണ്ട് നായ്ശല്യം കുറയുന്നില്ലെന്നും അദ്ദേഹം പറയുന്നു. പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിലും സ്കൂളുകളിലും ബസ് സ്റ്റാൻഡിലും വ്യാപകമായി തെരുവുനായ്ശല്യം വർധിച്ചിട്ടുണ്ട്. രാവിലെ സ്കൂളിലെത്തുന്ന കുട്ടികളെ നായ്ക്കൾ ആക്രമിക്കുന്നതും പതിവായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.