കൽപറ്റ: ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസവായ്പകളും ഉപാധികളില്ലാതെ സർക്കാർ ഏറ്റെടുക്കണമെന്ന് എജുക്കേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വായ്പഫണ്ടിെൻറ ഭാഗമായി 900 കോടി സംസ്ഥാനസർക്കാർ വകയിരുത്തിയിട്ടുണ്ട്. എന്നാൽ, ദേശസാത്കൃത ബാങ്കുകളിൽ ഇത് സംബന്ധിച്ച വിവരങ്ങൾ എത്തിയിട്ടില്ല. നിലവിൽ 2010 ഏപ്രിൽ വരെയുള്ള വായ്പയിലെ പലിശ ഒഴിവാക്കിയുള്ള വായ്പതിരിച്ചടവ് തുക 60ശതമാനം സർക്കാറും 40 ശതമാനം വായ്പയെടുത്ത വ്യക്തിയും ഏറ്റെടുക്കണമെന്നാണുള്ളത്. എന്നാൽ, ജില്ലയിലെ കാർഷികസാമ്പത്തികമേഖലയിലെ രൂക്ഷമായ തകർച്ച പരിഗണിച്ച് സാധാരണക്കാരുടെയും കർഷകരുടെയും ജോലിയില്ലാത്തവരുടെയും ഇതുവരെയുള്ള വായ്പകൾ പൂർണമായും സർക്കാർ ഏറ്റെടുക്കാനുള്ള നടപടികൾ ഉണ്ടാകണം. ബാങ്കുകൾ കോടതിയിലെത്തിച്ച കേസുകൾ തീർപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് പലിശരഹിത വായ്പ അനുവദിക്കുന്ന കാര്യം സർക്കാർ ഗൗരവമായി കാണണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. അസോസിയേഷൻ ജില്ല പ്രസിഡൻറ് ടി.ഡി. മാത്യു, ശ്രീധരൻ ഇരുപുത്ര, ഫ്രാൻസിസ് പുന്നോലിൽ, വർഗീസ് മാത്യു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.