കൽപറ്റ: റീജനൽ ജോയൻറ് ലേബർ കമീഷണറുടെ നിർേദശാനുസരണം അസിസ്റ്റൻറ് ലേബർ ഓഫിസർമാരുടെ നേതൃത്വത്തിൽ ഇതരസംസ്ഥാനതൊഴിലാളികളെ ഉൾപ്പെടുത്തി നിർമാണപ്രവൃത്തി നടക്കുന്ന വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി. ഗവൺമെൻറ് കോളജ്, മാനന്തവാടിയിലെ രണ്ട് കൺസ്ട്രക്ഷൻ സൈറ്റുകൾ, മാനന്തവാടിയിലെ എൻജിനീയറിങ് കോളജ് കൺസ്ട്രക്ഷൻ സൈറ്റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കോൺട്രാക്ട് ലേബർ ആക്ട്, ഐ.എസ്.എം ആക്ട്, ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ ആക്ട് എന്നീ തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങൾ കണ്ടെത്തി. നിയമലംഘനങ്ങൾക്ക് നിയമാനുസൃത നോട്ടീസ് നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.