മാനന്തവാടി: കെ.എസ്.ആർ.ടി.സിയുടെ പുതിയ തീരുമാനത്തിെൻറ ഫലമായി ഇത്തവണ കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ജില്ലയിലെ പകുതിയോളം വിദ്യാർഥികൾക്ക് കൺസഷൻ ലഭിക്കില്ല. പാരലൽ, അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് കൺസഷൻ നൽകേണ്ടെന്ന തീരുമാനമാണ് തിരിച്ചടിയായിരിക്കുന്നത്. മാനന്തവാടി ഡിപ്പോയിൽ കഴിഞ്ഞതവണ മൂവായിരത്തോളം പേർക്കാണ് കൺസഷൻ നൽകിയിരുന്നത്. ഇത്തവണ ഇത് പകുതിയിൽ താഴെയാകും. മിനിമം ചാർജിൽ യാത്ര ചെയ്യുന്നവർക്ക്് കൺസഷൻ അനുവദിക്കില്ല. പരമാവധി 40 കി.മീറ്റർ വരെ മാത്രമേ കൺസഷൻ അനുവദിക്കൂ. അതേസമയം, മാനന്തവാടി ഡിപ്പോയിൽ ബുധനാഴ്ച കൺസഷന് എത്തിയവർ ഏറെ ബുദ്ധിമുട്ടിയതായി പരാതികൾ ഉയർന്നിട്ടുണ്ട്. ബുധനാഴ്ച രാവിലെ എട്ടു മുതൽ 10 മണിവരെ മാത്രമേ കൺസഷൻ കാർഡ് നൽകൂവെന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ രാവിലെ 7.30ഒാടെ വിദ്യാർഥികൾ എത്തി വരിനിന്നെങ്കിലും ഒമ്പതിനുശേഷമാണ് ഉദ്യോഗസ്ഥർ എത്തിയത്. ഇത് വലിയ ബഹളങ്ങൾക്കിടയാക്കി. അമ്പതിൽ താഴെ േപർക്കേ കാർഡ് ലഭിച്ചുള്ളൂ. കുളത്താട റൂട്ടിൽ കാർഡ് കൊടുക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന പരാതിയുമുണ്ട്. കെ.എസ്.ആർ.ടി.സി നടപടിക്കെതിരെ വിദ്യാർഥിസംഘടനകൾ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.