സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയുടെ നിര്‍മാണത്തിന് ആവശ്യമായ അനുമതി ലഭിക്കുന്നതിന് കര്‍ണാടക സര്‍ക്കാറിന് സമര്‍പ്പിക്കേണ്ട അപേക്ഷ ഇതുവരെ കൈമാറിയില്ല. മേയ് 16ന് തയാറാക്കിയ അപേക്ഷ ഇത്ര ദിവസമായിട്ടും കൈമാറാതെ പിടിച്ചുവെച്ചിരിക്കുകയാണ്. നിയമ തടസ്സങ്ങള്‍ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പദ്ധതി തലശ്ശേരിയിലേക്ക് വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. പദ്ധതി അട്ടിമറിക്കപ്പെടുന്നതിന് പിന്നില്‍ സര്‍ക്കാറിെൻറ കാര്യക്ഷമതയില്ലായ്മയും സ്വജനപക്ഷപാദവുമാണെന്ന് ആക്ഷേപമുണ്ട്. റെയില്‍വേ നിര്‍മാണ ചുമതലയുള്ള ഡി.എം.ആര്.സിക്ക് സര്‍ക്കാര്‍ വിഹിതമായി നല്‍കേണ്ടത് എട്ടു കോടിയാണ്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കേണ്ട രണ്ടു കോടി നല്‍കാനുള്ള ഉത്തരവ് 2017 ഫെബ്രുവരിയില്‍ ലഭിച്ചെങ്കിലും ഇതുവരെ ഒന്നും കൊടുത്തിട്ടില്ല. കര്‍ണാടക സര്‍ക്കാറുമായി ഏപ്രിലില്‍ നടത്തിയ ചര്‍ച്ചയില്‍ ഫോറസ്റ്റ് അനുമതിയുടെ കാര്യത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍, പിന്നീട് നടന്ന ചര്‍ച്ചയില്‍ നഞ്ചന്‍കോട്-നിലമ്പൂര്‍ പാതക്ക് പകരം കുടക്-തലശ്ശേരി പാതയാണ് ഉയര്‍ന്നുവന്നത്. ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ട്, റെയില്‍വേ ആക്ട് എന്നിവ പ്രകാരം വനത്തിലൂടെയുള്ള റെയില്‍ ഗതാഗതം അനുവദനീയമാണ്. സുപ്രീംകോടതിയുടെ പുതിയ ഉത്തരവുപ്രകാരം നിലവില്‍ പദ്ധതിക്ക് ഒരു നിയമതടസ്സവുമില്ല. എന്നാല്‍, വേണ്ടാത്ത അനുമതിയുടെ പേരില്‍ വനമില്ലാത്ത മറ്റൊരു സ്ഥലം കണ്ടെത്താനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ജനവാസ കേന്ദ്രമായതിനാല്‍ തലശ്ശേരി പാതക്കായി നിരവധി കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടതായി വരും. ഇതിനായി കൂടുതല്‍ ഫണ്ടും കണ്ടെേത്തണ്ടതായി വരും. സര്‍ക്കാറിെൻറ നിസ്സഹകരണവും രാഷ്ട്രീയ ഇടപെടലുകളും പദ്ധതി വൈകുന്നതിന് പിന്നിലെ പ്രധാനകാരണമായി റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു. വിവിധ പദ്ധതികളില്‍നിന്നു സര്‍ക്കാര്‍ ഡി.എം.ആര്.സിക്ക് കോടികള്‍ നല്‍കാനുണ്ടായിട്ടും പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പണം ലഭിക്കാത്തതല്ല പ്രശ്നം, മറിച്ച് സര്ക്കാറില്നിന്നുമുള്ള സഹകരണം ഡി.എം.ആര്.സിക്ക് കിട്ടാത്തതാണ് തടസ്സം. വടക്കേ ഇന്ത്യയിലേക്ക് എളുപ്പത്തില്‍ എത്താനും മൈസൂര്‍, ബംഗളൂരു യാത്രാദൈര്‍ഘ്യം കുറക്കാനും നിലമ്പൂർ-നഞ്ചന്‍കോട് പാതക്കാവും. ഈ പ്രാധാന്യം വിലയിരുത്താതെയാണ് പദ്ധതി വഴിമാറ്റാന്‍ ശ്രമിക്കുന്നത്. നിയമസഭയിലടക്കം മന്ത്രിയും എം.എല്‍.എയും നല്കിയ ഉറപ്പ് പാഴ്വാക്കാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.