മാനന്തവാടി: സർക്കാറിെൻറ തലതിരിഞ്ഞ നിലപാടുമൂലം പരിസ്ഥിതി ദിനം ഇത്തവണ സ്കൂളുകളിൽ തൈകൾ വിതരണംചെയ്യാതെ ആചരിക്കേണ്ടിവരും. തൈകളെത്തിക്കാന് സ്കൂളുകൾ സ്വന്തമായി ഫണ്ട്്് കണ്ടെത്തണമെന്ന നിബന്ധനവന്നതോടെയാണ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തൈവിതരണത്തില് ഈ വര്‍ഷം വന്കുറവുവന്നത്. മുന്‍വര്‍ഷങ്ങളില്‍ ആവശ്യമുള്ള തൈകള്‍ വനംവകുപ്പ് നേരിട്ട് വിദ്യാലയങ്ങളിലെത്തിച്ചിരുന്നെങ്കിൽ ഈ വര്‍ഷം ഇതിനാവശ്യമായ ഫണ്ടനുവദിക്കാത്തതാണ് തൈവിതരണത്തില് കുറവ് വരാനിടയാക്കിയത്. പരിസ്ഥിതി ദിനാചരണം ഓർമപ്പെടുത്തി ലക്ഷങ്ങള്‍ പൊടിച്ച് പത്രപരസ്യങ്ങള്‍ നല്കി ഹരിതകേരളം പദ്ധതി വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ ആഹ്വാനംചെയ്യുേമ്പാഴാണ് ഫണ്ടില്ലാതെ സ്കൂളുകൾ വലയുന്നത്. തൈകള്‍ ആവശ്യമുള്ള വിദ്യാലയങ്ങള്‍ വനംവകുപ്പ് നഴ്സറികളില്‍ നേരിട്ടെത്തി തൈകള്‍ കൊണ്ടുപോകാനാണ് വനം വകുപ്പിെൻറ നിർദേശം. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരുകോടി മരങ്ങള്‍ വെച്ചുപിടിപ്പിക്കാനാണ് ഈ വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തൈകള്‍ വനംവകുപ്പ് ജില്ലകളിലെ നഴ്സറികളില്‍ തയാറാക്കുകയും ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് ലക്ഷങ്ങള്‍ െചലവഴിച്ച് പത്രപരസ്യങ്ങളുള്പ്പെടെ നല്കി വന്‍പ്രചാരമാണ് സര്‍ക്കാര്‍ നല്‍കിവരുന്നത്. വെള്ളിയാഴ്ച മുഴുവന്‍ പത്രങ്ങള്‍ക്കും സിനിമ നടന്മാരുടെ ഫോട്ടോയോടുകൂടി പരസ്യം നല്‍കിയിട്ടുണ്ട്. പഞ്ചായത്തുകള്‍, സന്നദ്ധ സംഘടനകള്‍, മത സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയവ വഴിയാണ് തൈകള്‍ വിതരണം നടത്തുന്നത്. നേരേത്ത തൈകള്‍ക്ക് വില വർധന ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് വിവിധ രംഗങ്ങളില്‍നിന്നു പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ഈ നിർദേശം പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, വിദ്യാലയങ്ങളിലേക്കുള്ളത് ഉള്‍പ്പെടെയുള്ള തൈകള്‍ അതത് സ്ഥാപനങ്ങള്‍ വനംവകുപ്പ് നഴ്സറികളില്‍ വന്ന് ഏറ്റെടുക്കണമെന്ന നിർദേശത്തിനു മാറ്റം വരുത്തുകയുണ്ടായില്ല. ജില്ലയില്‍ ഏറ്റവും കൂടുതല്‍ തൈകള്‍ വിതരണം ചെയ്തു വരുന്നത് വിദ്യാലയങ്ങളിലൂടെയാണ്. കഴിഞ്ഞവര്‍ഷം ജില്ലയില്‍ വിതരണം ചെയ്ത രണ്ടര ലക്ഷം തൈകളില്‍ ഒരുലക്ഷത്തി അയ്യായിരം തൈകള്‍ നല്‍കിയത് വിദ്യാലയങ്ങളിലൂടെയായിരുന്നു. ഈ വര്‍ഷവും ഇത്ര തന്നെ അപേക്ഷകള്‍ തൈകള്‍ക്കായി വിദ്യാലയങ്ങില്നിന്നു വന്നെങ്കിലും പരിസ്ഥിതി ദിനത്തിന് രണ്ടുദിവസം മാത്രം ശേഷിക്കെ ഇതുവരെ പതിനയ്യായിരത്തോളം തൈകള്‍ മാത്രമാണ് വിവിധ നഴ്സറികളില്‍നിന്നു സ്കൂളുകൾ കൊണ്ടുപോയത്. ഇതില്‍തന്നെ ഭൂരിഭാഗവും എയിഡഡ് വിദ്യാലയങ്ങളാണ്. സ്കൂള്‍ തുറന്ന ഉടനെയുള്ള സമയമായതിനാല്‍ വാഹനം പിടിച്ച് തൈകള്‍ കൊണ്ടുവരാന്‍ പി.ടി.എ ഫണ്ടില്ലാത്തതാണ് പല വിദ്യാലയങ്ങളെയും വലക്കുന്നത്. പ്രചാരണങ്ങള്‍ക്കായി ലക്ഷങ്ങള്‍ െചലവഴിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് സൗജന്യമായി തൈകള്‍ എത്തിക്കുന്നതിനു നിർദേശം നല്‍കണമെന്നാണ് ആവശ്യമുയരുന്നത്. സർക്കാർ തീരുമാനം അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ഒരു കോടിമരം നടൽ ലക്ഷ്യത്തിെലത്തിെല്ലന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർതന്നെ സമ്മതിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.