പ്രചാരണം അവസാന ഘട്ടത്തില്‍: പാക്കത്ത് ജയമുറപ്പിച്ച് മുന്നണികള്‍

പുല്‍പള്ളി: പ്രചാരണ പ്രവര്‍ത്തനങ്ങളുടെ അവസാനഘട്ടത്തില്‍ വിജയം തങ്ങള്‍ക്കൊപ്പമെന്ന ആത്മവിശ്വാസത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാക്കം ഡിവിഷനിലെ സ്ഥാനാര്‍ഥികള്‍. വീറുംവാശിമായാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി മണി ഇല്യമ്പവും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇ.എ. ശങ്കരനും ബി.ജെ.പി സ്ഥാനാര്‍ഥി തമ്പി കണ്ടാമലയും പ്രചാരണരംഗത്ത് സജീവമായത്. 21നാണ് തെരഞ്ഞെടുപ്പ്. കോര്‍ണര്‍ യോഗങ്ങളും വീടുകയറിയുള്ള വോട്ടഭ്യര്‍ഥനയുമെല്ലാം തകൃതിയിലാണ്. വിവിധ പാര്‍ട്ടികളുടെ നേതാക്കളും എം.എല്‍.എമാരുമടക്കം പ്രചാരണ യോഗങ്ങളില്‍ സംസാരിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് പാക്കത്ത് നടക്കുന്നത്. നിലവിലെ ഏഴ് പഞ്ചായത്ത് വാര്‍ഡുകളില്‍ ആറിലും യു.ഡി.എഫ് മെംബര്‍മാരാണ്. ഇത് യു.ഡി.എഫിന് കൂടുതല്‍ ആത്മവിശ്വാസമേകുന്നു. എന്നാല്‍, കഴിഞ്ഞതവണ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി 51 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. യു.ഡി.എഫ് അംഗം രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. യു.ഡി.എഫ് തെരഞ്ഞെടുപ്പ് അടിച്ചേല്‍പിക്കുകയായിരുന്നെന്നും വിജയം ഞങ്ങളെ തുണക്കുമെന്നുമാണ ്എല്‍.ഡി.എഫ് പ്രതീക്ഷ. കഴിഞ്ഞതവണ 800 വോട്ടാണ് ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് വോട്ടുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ബി.ജെ.പി ശ്രമം പട്ടികവര്‍ഗ സംവരണ സീറ്റാണിത് 8870 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. പുല്‍പള്ളി, പനമരം പഞ്ചായത്തുകളിലായാണ് ഡിവിഷന്‍ വ്യാപിച്ചുകിടക്കുന്നത്. പ്രാദേശിക വിഷയങ്ങളെക്കാളുപരി പൊതു രാഷ്ട്രീയമാണ് പ്രധാനചര്‍ച്ചാവിഷയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.