നീലഗിരിയില്‍ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കുഴല്‍കിണറുകള്‍

ഗൂഡല്ലൂര്‍: കടുത്ത വരള്‍ച്ചയത്തെുടര്‍ന്ന് നീലഗിരിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. ജില്ലയിലെ ആറു താലൂക്കുകളിലും യുദ്ധകാലാടിസ്ഥാനത്തില്‍ കുഴല്‍കിണര്‍ സ്ഥാപിക്കാന്‍ ജില്ല ഭരണകൂടം നടപടി ആരംഭിച്ചു. കുഴല്‍കിണര്‍ നിര്‍മിക്കാന്‍ നിരോധനമുള്ള സാഹചര്യത്തിലും ജില്ല ഭരണകൂടത്തിന്‍െറ പ്രത്യേക അനുമതിപ്രകാരം ജില്ലയുടെ നഗരസഭ, പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകളില്‍ 164 കുഴല്‍കിണര്‍ നിര്‍മിക്കാന്‍ അനുമതിയായി. കിണറുകള്‍ ശുചീകരിക്കാനും ജില്ല കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. 206 കുടിവെള്ള പദ്ധതികളിലൂടെ ജലക്ഷാമം പരിഹരിക്കാനാണ് ജില്ല ഭരണകൂടം നടപടി സ്വീകരിച്ചത്. ഊട്ടി നഗരസഭയില്‍ എല്ലാ വാര്‍ഡുകളിലും ടാങ്കുകള്‍ സ്ഥാപിക്കും. ടാങ്കറില്‍ വെള്ളം എത്തിച്ച് ടാങ്കില്‍ സംഭരിച്ച് വിതരണം ചെയ്യും. പാര്‍സണ്‍വാലി ഡാമിലെ കുടിവെള്ളത്തിന്‍െറ പമ്പ്സെറ്റ് മാറ്റാനും നഗരത്തിലെ പൊട്ടിയ പൈപ്പുകള്‍ മാറ്റാനും പദ്ധതിയിട്ടതായി കലക്ടര്‍ വ്യക്തമാക്കി. അഞ്ചു ലോറികളില്‍ കുടിവെള്ളം വിതരണം ചെയ്യാനുമടക്കം 13 പ്രവൃത്തികള്‍ക്ക് 1.07 കോടി രൂപ അനുവദിച്ചു. കൂനൂര്‍ നഗരസഭയില്‍ ആറ് കുഴല്‍കിണര്‍ സ്ഥാപിക്കും. കുടിവെള്ളം സംഭരിക്കുന്നിടത്ത് ശുചീകരണം നടത്തുക, പമ്പ്സെറ്റുകള്‍ മാറ്റുക ഉള്‍പ്പെടെ 1.23 കോടി രൂപയാണ് അനുവദിച്ചത്. ഗൂഡല്ലൂര്‍ നഗരസഭക്ക് 20 ലക്ഷം രൂപയും നെല്ലിയാളം നഗരസഭക്ക് 30 ലക്ഷം രൂപയും അനുവദിച്ചു. 11 ടൗണ്‍ പഞ്ചായത്തുകളുടെ കുടിവെള്ള പദ്ധതിക്കായി 4.94 കോടിയും 35 ഗ്രാമപഞ്ചായത്തുകളില്‍ 55 ലക്ഷം രൂപയില്‍ 23 കുഴല്‍കിണര്‍, കിണര്‍ ശുചീകരണം, പൈപ്പുകള്‍ മാറ്റല്‍, പമ്പ്സെറ്റ് മാറ്റുക ഉള്‍പ്പെടെ 2.77 കോടിയും അനുവദിച്ചതായി കലക്ടര്‍ വ്യക്തമാക്കി. കന്നുകാലികള്‍ക്കുള്ള തീറ്റക്കും ഫണ്ട് വകയിരുത്തി. ഊട്ടി,കൂനൂര്‍, ഗൂഡല്ലൂര്‍, മസിനഗുഡി ഭാഗത്തെ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ സൗജന്യ നിരക്കില്‍ നല്‍കും. ഇതിനായി ക്ഷീരകര്‍ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നുണ്ട്. ബന്ധപ്പെട്ട വെറ്ററിനറി വിഭാഗത്തില്‍ അപേക്ഷിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.