സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766ലെ രാത്രിയാത്ര നിരോധനത്തിനെതിരെ ‘ഫ്രീഡം ടു മൂവ്’ യുവജനക്കൂട്ടായ്മ രൂപവത്കരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാത്രിയാത്ര നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികള്‍, സന്നദ്ധസംഘടനകള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെ വന്‍പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആദ്യഘട്ടത്തില്‍ രണ്ടുലക്ഷം പേരുടെ ഒപ്പുകള്‍ ശേഖരിച്ച്, ഭീമഹരജി തയാറാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സമര്‍പ്പിക്കും. ഇതിന്‍െറ ഉദ്ഘാടനം ബുധനാഴ്ച ഒരുമണിക്ക് ബത്തേരി സെന്‍റ് മേരീസ് കോളജില്‍ സംഘടിപ്പിക്കും. വൈത്തിരി മുതല്‍ മുത്തങ്ങ വരെ ദേശീയപാതയിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ വഴിയും ചെറു ടൗണുകള്‍ കേന്ദ്രീകരിച്ചും ഒപ്പുശേഖരണത്തിനുള്ള സൗകര്യമൊരുക്കും. രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള കേസില്‍ കക്ഷിചേര്‍ന്ന്, രണ്ടുലക്ഷം ഒപ്പുകളടങ്ങിയ ഹരജി കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തും. പ്രതിഷേധ സമ്മേളനങ്ങള്‍, മനുഷ്യച്ചങ്ങലകള്‍, ഉപരോധങ്ങള്‍ തുടങ്ങിയ സമരമുറകളിലൂടെ പ്രക്ഷോഭങ്ങള്‍ ശക്തമാക്കും. ഒപ്പുശേഖരണത്തിനുശേഷം അരലക്ഷം പേരെ പങ്കെടുപ്പിച്ച് സമരനീക്കത്തിനും ഉദ്ദേശിക്കുന്നുണ്ട്. പ്രത്യേക ഓര്‍ഡിനന്‍സിന്‍െറ രൂപത്തിലോ മറ്റേതെങ്കിലും വിധത്തിലോ നിരോധനം നീക്കിനല്‍കണം. ഭാരവാഹികള്‍: എ.കെ. ജിതൂഷ് (ചെയര്‍), ടിജി ചെറുതോട്ടില്‍ (കണ്‍), സഫീര്‍ പഴേരി (കോഓഡിനേറ്റര്‍), പ്രശാന്ത് മലവയല്‍ (സെക്ര), സി.കെ. ആരിഫ് (ട്രഷ). യഹിയ ചേനക്കല്‍, യു.എ. അബ്ദുല്‍ ഖാദര്‍, എ.പി. പ്രഷിന്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.