കൽപറ്റ: ബംഗളൂരു എഫ്.സി ജൂനിയർ ടീം താരമായി വയനാട്ടുകാരൻ. പതിനേഴുകാരനായ ഗോകുൽ കൃഷ്ണയാണ് കളത്തിലെ മിന്നുന്ന പ്രകടനങ്ങളിലൂടെ നാടിെൻറ അഭിമാനമാകുന്നത്. കൽപറ്റ എസ്.കെ.എം.ജെ സ്കൂളിലായിരുന്നു എട്ടാം ക്ലാസുവരെ പഠനം. ഇക്കാലത്ത് പരിശീലകൻ ബൈജുവാണ് ഗോകുലിെൻറ പാദങ്ങളിലെ കളിമികവിനെ ആദ്യം തിരിച്ചറിഞ്ഞത്.ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിച്ചത് തൃശൂർ റെഡ്സ്റ്റാർ ഫുട്ബാൾ അക്കാദമിയിലാണ്. ഇതിനിടയിൽ സംസ്ഥാന ടീമിൽ അംഗമായി. റെഡ്സ്റ്റാറിൽ കോച്ച് ബിനോ ജോർജിെൻറ ശിക്ഷണം ഗോകുലിനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിച്ചു. 10ാം ക്ലാസിൽ പഠിക്കുമ്പോൾ പഞ്ചാബിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കാഴ്ചവെച്ച മികവ് പുണെ എഫ്.സി അടക്കമുള്ള പല ടീമുകളേയും ആകർഷിച്ചു. നാലുതവണ കേരള ടീമിൽ അംഗമായ ഗോകുലിനെ പുണെ സ്വന്തം അണിയിലെത്തിച്ചു. പുണെക്ക് ഒരുവർഷം കളിച്ചപ്പോഴാണ് മികച്ച ഓഫറുമായി ബംഗളൂരു എഫ്.സി എത്തുന്നത്. ബംഗളൂരു എഫ്.സിയുടെ ജൂനിയർ ടീമിെൻറ മധ്യനിരയിലാണ് ഗോകുൽ ബൂട്ടുകെട്ടിയിറങ്ങുന്നത്. മാനന്തവാടി ട്രാഫിക്ക് പൊലീസ് യൂനിറ്റിൽ സീനിയർ സിവിൽ പൊലീസ് ഓഫിസറായ സി. മുരളീകൃഷ്ണൻ-തുളസി ദമ്പതികളുടെ മകനാണ്. ഏക സഹോദരി മാളവിക. ഗോകുലിെൻറ പ്ലസ് വൺ പഠനവും പരിശീലനവുമെല്ലാം ബംഗളൂരുവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.