കൽപറ്റ: നീതി വീട്ടുപടിക്കൽ എന്ന സന്ദേശവുമായി സംസ്ഥാന ലീഗൽ സർവിസ് അതോറിറ്റിയുടെ സഞ്ചരിക്കുന്ന ലോക് അദാലത്ത് ശനിയാഴ്ച മുതൽ ജില്ലയിൽ പര്യടനം തുടങ്ങും. രാവിലെ 9.30ന് ജില്ല കോടതി പരിസരത്ത് ജില്ല ലീഗൽ അതോറിറ്റി ചെയർമാൻ ഡോ. വി. വിജയകുമാർ ലോക് അദാലത്ത് ഉദ്ഘാടനം ചെയ്യും. മേയ് ആറുവരെ വൈത്തിരി താലൂക്ക് പരിധിയിലും ഏഴു മുതൽ 12 വരെ സുൽത്താൻ ബത്തേരി താലൂക്ക് പരിധിയിലും 13 മുതൽ 18 വരെ മാനന്തവാടി താലൂക്ക് പരിധിയിലും പര്യടനം നടത്തും. നിയമബോധവത്കരണ ക്യാമ്പും ഇതോടൊപ്പം നടത്തും. സിവിൽ തർക്കങ്ങൾ, ഗാർഹിക പീഡനം, ബാങ്ക് വായ്പ സംബന്ധിച്ച പരാതികൾ, കുടുംബപരമായ തർക്കങ്ങൾ തുടങ്ങിയ പരാതികളും നിയമസഹായത്തിനുള്ള അപേക്ഷകളും ലോക് അദാലത്തിൽ സ്വീകരിക്കും. വൈത്തിരി താലൂക്കിൽ സഞ്ചരിക്കുന്ന ലോക് അദാലത്ത് എത്തുന്ന തീയതി, സമയം, സ്ഥലം ക്രമത്തിൽ. 29ന് രാവിലെ 10.15-മുട്ടിൽ തെറ്റുപാടി കോളനി, 11.45 -കണിയാമ്പറ്റ കൊഴിഞ്ഞങ്ങാട് കോളനി, 1.30 -കണിയാമ്പറ്റ കൊഴിഞ്ഞങ്ങാട് നാലു സെൻറ് കോളനി, 3.00ന് -മുട്ടിൽ ചെലഞ്ഞിച്ചാൽ കോളനി. മേയ് രണ്ടിന് രാവിലെ 10.15 -തരിയോട് മൂട്ടാല കോളനി, 11.45 -തരിയോട് അതിരത്തിൽ കോളനി, 1.30 -പടിഞ്ഞാറത്തറ കൂവലത്തോട് കോളനി, 3.00 -പടിഞ്ഞാറത്തര കോട്ടാലക്കുന്ന് കോളനി. മേയ് മൂന്നിന് രാവിലെ 10.15 -വെങ്ങപ്പള്ളി മരമൂല കോളനി, 11.45 -വെങ്ങപ്പള്ളി നായാടിപ്പൊയിൽ കോളനി, 1.30 -കോട്ടത്തറ മാടക്കുന്ന് കോളനി, 3.00 -കോട്ടത്തറ കാലാറ കോളനി. മേയ് നാലിന് രാവിലെ 10.15 -പൊഴുതന ഇടിയംവയൽ കോളനി, 11.45 -പൊഴുതന അമ്മാറ കോളനി, 1.30 -വൈത്തിരി പാലം ലക്ഷം വീട് കോളനി, 3.00 -വൈത്തിരി കുഞ്ഞങ്ങോട് എസ്.ടി കോളനി. മേയ് അഞ്ചിന് രാവിലെ -മൂപ്പൈനാട് ആനാടിക്കാപ്പ് കോളനി, 11.30 -മൂപ്പൈനാട് കല്ലായ്മൽ കോളനി, 3.00 -മേപ്പാടി കോട്ടവയൽ കോളനി. മേയ് ആറിന് രാവിലെ 10.15 ന് -കൽപറ്റ എടപ്പെട്ടി കോളനി, 11.30 -കൽപറ്റ കോളിമൂല കോളനി, 2.00 ന് -കൽപറ്റ അമ്പിലേരി കോളനി എന്നിവിടങ്ങളിൽ പര്യടനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.