വൈത്തിരി: ചുണ്ട ഓടത്തോട് എസ്റ്റേറ്റ് പാടിയിൽ താമസിക്കുന്ന ബാലികയടക്കം രണ്ടുപേർക്ക് നായുടെ കടിയേറ്റു. ഓടത്തോട് എസ്റ്റേറ്റ് പടിയിൽ താമസക്കാരായ ആമിന (53), അദ്വയ (നാല്) എന്നിവരെയാണ് പരിക്കുകളോടെ വൈത്തിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്വയയെ നായ് ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ആമിനക്കു കടിയേറ്റത്. അദ്വയക്ക് പുറത്തും ആമിനക്ക് കാലിലുമാണ് പരിക്കേറ്റത്. നായെ പിന്നീട് നാട്ടുകാർ പേ ഉണ്ടെന്ന സംശയത്തിൽ തല്ലിക്കൊന്നു. ജഡം പരിശോധനക്കായി പൂക്കോട് വെറ്ററിനറി ക്ലിനിക്കിലേക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.