കൽപറ്റ: അർഹർക്ക് മാത്രം റേഷൻ സബ്സിഡി എന്നുള്ള പരിമിതപ്പെടുത്തൽ കേരളത്തോട് കാണിക്കുന്ന ക്രൂരതയാണെന്ന് എ.കെ.ആർ.ആർ.ഡി.എ സംസ്ഥാന സെക്രട്ടറി ഡാനിയൽ ജോർജ് പറഞ്ഞു. വയനാട് കലക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണാസമരം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒക്ടോബർ മാസംവരെ 22.5 ലക്ഷം മെട്രിക് ടൺ അരി ലഭിച്ചിരുന്ന സ്ഥാനത്ത് ഇന്ന് 14.5 ലക്ഷം മെട്രിക് ടണ്ണായി കുറച്ചു. ഭക്ഷ്യ ഭദ്രതാനിയമം കഴിഞ്ഞ നവംബറിൽ പ്രയോഗത്തിൽ വന്നിട്ടും നാളിതുവരെ സർക്കാർ വ്യാപാരികളുടെ വേതന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ഭക്ഷ്യഭദ്രതാ നിയമം പൂർണതോതിൽ നടപ്പാക്കുകയും റേഷൻ സാധനങ്ങൾ കൃത്യമായ അളവിലും തൂക്കത്തിലും അതത് കടകളിൽ എത്തിച്ചുനൽകുകയും വേണം. വ്യാപാരികളുടെയും സെയിൽസ്മാന്മരുടെയും വേതനകാര്യത്തിൽ തീരുമാനം എടുക്കാത്തതിൽ പ്രതിേഷധിച്ചാണ് കേരളത്തിെല റേഷൻ വ്യാപാരി സംഘടനയായ എ.കെ.ആർ.ആർ.ഡി.എ കുടുംബസമേതമുള്ള കലക്ടറേറ്റ് ധർണ സംഘടിപ്പിച്ചത്. ജില്ല പ്രസിഡൻറ് പി. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.പി. അനിരുദ്ധൻ, പി. നൗഷാദ്, കെ.വി. സുരേന്ദ്രൻ, സലീം മേപ്പാടി, പി.വി. േപ്രമരാജൻ, ഷാജി അബ്രഹാം, ബി. ദിനേശ്കുമാർ, ഷറഫുദ്ദീൻ, ഷാജി യവനാർകുളം, ശാന്താ രാജീവ് തുടങ്ങിയവർ സംസാരിച്ചു. ജില്ല വർക്കിങ് പ്രസിഡൻറ് സി.കെ. ശ്രീധരൻ, കെ.ജി. രാമകൃഷ്ണൻ, പി.ബി. രഘു എന്നിവർ ജാഥക്കും ധർണക്കും നേതൃത്വം നൽകി. സലാം ചൂരൽമല നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.