പ​​റ​​വ​​ക​​ൾ​​ക്ക്​ ദാ​​ഹ​​ജ​​ല​​മേ​​കാ​​ൻ കു​​ടും​​ബ​​ശ്രീ നീ​​ർ​​ക്കു​​മ്പി​​ൾ

കൽപറ്റ: വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ പക്ഷികൾക്ക് ദാഹജലമേകാനുള്ള നീർക്കുമ്പിൾ പദ്ധതിക്ക് കുടുംബശ്രീ ജില്ല മിഷെൻറ നേതൃത്വത്തിൽ തുടക്കമായി. കുടുംബശ്രീ ബാലസഭ അംഗങ്ങളായ കുട്ടികളെ പങ്കെടുപ്പിച്ച് വീടുകളിലും മറ്റ് സൗകര്യപ്രദമായ സ്ഥലങ്ങളിലും ചിരട്ട, മൺപാത്രം തുടങ്ങിയവയിൽ വെള്ളം നിറച്ച് പക്ഷികൾക്ക് ലഭിക്കത്തക്കവണ്ണം സജ്ജീകരിക്കുന്നതാണ് പദ്ധതി. കലക്ടറേറ്റ് ഉദ്യാനത്തിൽ ജില്ല കലക്ടർ ഡോ. ബി.എസ്. തിരുമേനി ജില്ലതല ഉദ്ഘാടനം നിർവഹിച്ചു. കൽപറ്റ ട്രാഫിക് ജങ്ഷൻ ജനമൈത്രി പാർക്കിൽ സംഘടിപ്പിച്ച കാമ്പയിൻ കൽപറ്റ നഗരസഭ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ പി. സാജിത, അസി. കോഓഡിനേറ്റർമാരായ കെ.പി. ജയചന്ദ്രൻ, കെ.എ. ഹാരിസ്, കൽപറ്റ ഡിവൈ.എസ്.പി. മുഹമ്മദ് ഷാഫി, സഹകരണ വകുപ്പ് ജോയൻറ് രജിസ്ട്രാർ വത്സരാജ്, ദാമോദരൻ, ബാലസഭ കൺസൾട്ടൻറ് ശ്രുതിമോൾ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.