ജ​ല​നി​ധി പ​ദ്ധ​തി പേ​രി​ലൊ​തു​ങ്ങി

കൽപറ്റ: ജലനിധി കുടിവെള്ള പദ്ധതി പ്രവർത്തന രഹിതമായതോടെ വൈത്തിരി താലൂക്കിലെ പല മേഖലകളിലും കുടിവെള്ളം കിട്ടാതെ ജനം വലയുന്നു. ജലനിധി കുടിവെള്ള പദ്ധതിയെ മാത്രം ആശ്രയിച്ച് കഴിയുന്ന പൊഴുതന പഞ്ചായത്തിലെ മുത്താരിക്കുന്ന്, അനോത്ത്, കൊയിലേരിക്കുന്ന് തുടങ്ങിയ ഭാഗങ്ങളിലും കോട്ടത്തറ പഞ്ചായത്തിലെ മാടക്കുന്ന് വളൽ, തരിയോട് പഞ്ചായത്തിലെ കാവുമന്ദം തുടങ്ങിയ സ്ഥലങ്ങളിലാണ് ജലക്ഷാമം കൂടുതൽ രൂക്ഷമാകുന്നത്. പല ഭാഗങ്ങളിലും കുടിവെള്ളപ്രശ്നം ആഴ്ചകൾ കഴിഞ്ഞിട്ടും പരിഹാരമാകാത്തത് കാരണം ഗുണഭോക്താക്കൾ ഒന്നടങ്കം പ്രതിഷേധത്തിലാണ്. വേനൽ കടുത്തതോടെ കുടിവെള്ളക്ഷാമംമൂലം പൊറുതിമുട്ടിയ പ്രദേശവാസികൾ പലരും അലക്കാനും കുടിക്കാനും ഭക്ഷണം പാകം ചെയ്യുന്നതിനും സമീപങ്ങളിലെ പുഴവെള്ളത്തെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ, സ്വകാര്യ തോട്ടങ്ങൾ ചെടികൾ നനക്കുന്നതിനായി അനധികൃതമായി വെള്ളം എടുക്കുന്നതുമൂലം പുഴകളിലേയും ജലവിതാനം ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. 2014ലാണ് പൊഴുതന പഞ്ചായത്തിലെ ആറാംവാർഡ് മുത്താരിക്കുന്നിലെ നൂറോളം ഗുണഭോക്താക്കളെ ഉൾപ്പെടുത്തി അർഷഭാരതിെൻറ നേതൃത്വത്തിൽ 38 ലക്ഷം രൂപ മുടക്കി ജലനിധി കുടിവെള്ള പദ്ധതി തുടങ്ങിയത്. ഇതിൽ ഓരോ ഗുണഭോക്താവിെൻറ കൈയിൽനിന്നും 3,000ത്തോളം രൂപയാണ് പദ്ധതിക്കായി വാങ്ങിയത്. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും വെള്ളം മാത്രം ലഭിച്ചില്ല. അനോത്ത്, കൊയിലേരിക്കുന്ന് പ്രദേശങ്ങളിലും വെള്ളം ലഭിക്കുന്നത് ആഴ്ചയിൽ ഒരു ദിവസമായി നിജെപ്പടുത്തിയതും പ്രശ്നം രൂക്ഷമാകുന്നതിന് കാരണമായിട്ടുണ്ട്. 2014 വർഷത്തിൽ വാട്ടർ സപ്ലൈ സ്കീമിൽ ഉൽപ്പെടുത്തി സർവസേവ മണ്ഡലം കോട്ടത്തറ പഞ്ചായത്തിലെ മാടക്കുന്ന് ഭാഗത്ത് നിർമാണം പൂർത്തിയായ ജലനിധി വാട്ടർ ഷെഡിെൻറ പ്രവർത്തനം മന്ദഗതിയിലാണ്. ഇടക്കിടക്ക് കുടിവെള്ള പൈപ്പുകൾക്ക് തകരാർ സംഭവിക്കുന്നതുമൂലം ഗുണഭോക്തക്കൾ പലരും ആശങ്കയിലാണ്. പ്രദേശത്ത് ജലനിധി പദ്ധതിയിലെ കുടിവെള്ള വിതരണം സുതാര്യവും നിർവഹണവും ഇല്ലാത്ത അവസ്ഥയിലേക്ക് മാറ്റിയതിെൻറ പിന്നിൽ നടത്തിപ്പുകാരുടെ വീഴ്ചയാെണന്നാണ് ഗുണഭോക്താക്കൾ പരാതിപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.