കു​ടി​വെ​ള്ള​മി​ല്ലാ​തെ ആ​ദി​വാ​സി കോ​ള​നി​ക​ൾ

അഞ്ചുകുന്ന്: കുടിവെള്ള ക്ഷാമം നാൾക്കുനാൾ രൂക്ഷമാവുേമ്പാഴും പദ്ധതികൾ നോക്കുകുത്തിയാവുന്നു. കുടിവെള്ള പ്രശ്നം രൂക്ഷമായ സാഹചര്യത്തിലാണ് അഞ്ചുകുന്ന് മാങ്ങാപാളി, ആറുമൊട്ടക്കുന്ന് കോളനികളിൽ ജില്ല ഭരണകൂടം സ്ഥാപിച്ച വാട്ടർകിയോസ്കുകൾ വെള്ളമില്ലാതെ കിടക്കുന്നത്. 54 ആദിവാസി കുടുംബങ്ങളാണ് ആറുമൊട്ടക്കുന്ന് കോളനിയിൽ താമസിക്കുന്നത്. വിഷുവിന് വെള്ളം ലഭിക്കാതെ ആഘോഷ ദിവസങ്ങളിൽപോലും കടുത്ത ദുരിതമാണിവിടെ. ആകെ ഒരു കിണർ മാത്രമാണ് ഇത്രയും പേർക്ക് വെള്ളമെടുക്കാൻ ഇവിടെയുള്ളത്. ഇൗ കിണറിലാവെട്ട ഒരു വീട്ടിലേക്ക് ഒരു തൊട്ടിവെള്ളംപോലും എടുക്കാനില്ല. ഇൗ സാഹചര്യത്തിലാണ് ഒരു മാസത്തോളമായി 2,000 ലിറ്ററിെൻറ ടാങ്ക് വെള്ളമില്ലാതെ വെറുതെ കിടക്കുന്നത്. ടാങ്ക് സ്ഥാപിച്ചതിന് ശേഷം ഒരു തവണ മാത്രമാണ് ഇതിൽ വെള്ളമെത്തിയത്. ടാങ്കുകളിൽ വെള്ളമെത്തിക്കാൻ കരാർ എടുത്ത സ്വകാര്യ കമ്പനി ഇൗ ഭാഗത്തേക്ക് പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് ആക്ഷേപം. അധികൃതരുടെ അനാസ്ഥമൂലമാണ് കൃത്യമായി ഇതിൽ വെള്ളമെത്തിക്കാനാവാത്തതെന്ന് കോളനിവാസികൾ പറയുന്നു. സമീപ പ്രദേശത്തെ ഒരു ക്ലബാണ് ഇപ്പോൾ ഇവിടെ വെള്ളമെത്തിക്കുന്നത്. മാങ്ങാപ്പള്ളി കോളനിയിലെ ടാങ്കും വെള്ളമില്ലാതെ കിടക്കുകയാണ്. 20ഒാളം ആദിവാസി കുടുംബങ്ങളാണ് ഇൗ കോളനിയിലുള്ളത്. ആഴ്ചയിൽ രണ്ടുതവണ മാത്രം എത്തുന്ന സന്നദ്ധ സംഘടനയുടെ കുടിവെള്ളമാണ് ഇവരുടെ ആശ്രയം. ആദിവാസി കോളനികളിൽ ജില്ല ഭരണകൂടം നടപ്പിലാക്കിയ ഇൗ പദ്ധതിയിൽ കുടിവെള്ളമെത്തിക്കാനുള്ള ഉത്തരവാദിത്തം അതത് പഞ്ചായത്ത് സെക്രട്ടറിമാർക്കാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.