വൈത്തിരി: താലൂക്ക് ആശുപത്രിയുടെ പിൻവശത്ത് മോർച്ചറിയുടെയും വാർഡിെൻറയും വശങ്ങളിൽ മാലിന്യം നിറഞ്ഞ അവസ്ഥയിൽ. വാർഡിെൻറ പിറകുവശത്ത് മലിനജലം കെട്ടിക്കിടന്ന് കൊതുകുകളുടെ വിഹാരകേന്ദ്രമായി മാറിയിട്ടുണ്ട്. വാർഡിലുള്ളവർ കഴിച്ച ഭക്ഷണാവശിഷ്ടങ്ങളും ഇവിടെയാണ് തള്ളുന്നത്. വാർഡിെൻറ ശൗചാലയത്തിെൻറ ഗ്ലാസുകൾ പൊട്ടിപ്പൊളിഞ്ഞു പുറത്തുനിന്ന് നീക്കിയാൽ കാണാവുന്ന വിധമാണ്. മോർച്ചറിയുടെ മുന്നിലൂടെ ഒഴുകുന്ന ചാലുകൾ വൃത്തിഹീനമാണ്. ആശുപത്രി സൂപ്രണ്ടിെൻറ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും ഒരു നടപടിയും എടുക്കുന്നില്ലെന്ന് ആശുപത്രി വികസന സമിതി അംഗങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.