വി​ഷു​: ഗൃ​ഹാ​തു​ര​ത്വവുമായി കും​ഭാ​ര​ർ

പുൽപള്ളി: കാലം മാറിയതിനൊപ്പം മൺപാത്രങ്ങൾ അടുക്കളകളിൽനിന്ന് പടിയിറങ്ങിയതോടെ കുംഭാരർക്കും ശനിദശ ആരംഭിച്ചു. പണ്ടെല്ലാം ഓണം, വിഷു ഉത്സവാഘോഷ വേളകളിൽ ഇവർക്ക് പണിത്തിരക്കായിരുന്നു. ഇന്ന് സ്ഥിതി മാറി. മൺപാത്രങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ കുംഭാരരുടെ തൊഴിൽ സുരക്ഷിതത്വം ഇല്ലാതായി. ഇപ്പോൾ ഉത്സവാഘോഷ വേളകളിൽ മാത്രമാണ് ഇവർ കുറഞ്ഞ തോതിലെങ്കിലും മൺചട്ടികൾ നിർമിക്കുന്നത്. ഇതും പൂർണമായി വിറ്റുപോകുന്നില്ലെന്നാണ് ഇവരുടെ പരിദേവനം. കഴിഞ്ഞ ദിവസങ്ങളിൽ പുൽപള്ളി ടൗണിലടക്കം മൺപാത്ര വിൽപനയുമായി ഈ രംഗത്തുള്ളവർ സജീവമായിരുന്നു. ചട്ടികൾക്ക് 30 മുതൽ 50 രൂപ വരെയായിരുന്നു വില. ഉൽപാദന ചെലവിന് ആനുപാതികമായുള്ള വില വിൽപനയിലൂടെ ലഭിച്ചില്ലെന്ന് ഇവർ പറഞ്ഞു. എങ്കിലും പഴയ വിഷു സ്മരണയിലാണ് തങ്ങൾ കുറഞ്ഞ തോതിൽ മൺപാത്രങ്ങൾ നിർമിച്ച് വിപണിയിലിറങ്ങിയതെന്ന് ഇവർ സ്മരിക്കുന്നു. കളിമണ്ണിെൻറ ക്ഷാമമാണ് ഇവരെ ഏറെ അലട്ടുന്നത്. വില കൊടുത്താൽപോലും കിട്ടാത്ത ഒരു വസ്തുവായി കളിമണ്ണ് മാറി. മുമ്പെല്ലാം ഗ്രാമപ്രദേശങ്ങളിൽ നിരവധി കുംഭാരരെ കാണാറുണ്ടായിരുന്നു. ഉൽപാദിപ്പിക്കുന്ന മൺപാത്രങ്ങൾ തലച്ചുമടാക്കി കൊണ്ടുനടന്നായിരുന്നു വിൽപന. ഇപ്പോൾ പൂച്ചട്ടികൾക്ക് മാത്രമാണ് ആവശ്യക്കാരുള്ളത്. തൊഴിൽ സുരക്ഷിതത്വം ഇല്ലാത്തതിനാൽ ഈ രംഗത്ത് യുവജനങ്ങളെ കാണാതായി.സർക്കാറിെൻറ ഒരുവിധ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നുമില്ല. സംഘടിത ശക്തിയല്ലാത്തതിനാൽ ഈ രംഗത്തുള്ളവർ കാലങ്ങളായി തഴയപ്പെടുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.