പാ​സ്​​റ്റ​റു​ടെ കാ​ർ ക​ത്തി​യ സം​ഭ​വം: ദു​രൂ​ഹ​ത നീ​ങ്ങി​യി​ല്ല

പടിഞ്ഞാറത്തറ: വാടക ക്വാർട്ടേഴ്സിനു മുന്നിൽ നിർത്തിയിട്ടിരുന്ന പാസ്റ്ററുടെ കാറും സ്കൂട്ടറും കത്തിയ സംഭവത്തിൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ദുരൂഹത നീങ്ങിയില്ല. പൊലീസ് സയൻറിഫിക് വിഭാഗം, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നെങ്കിലും തീ പടരാനുണ്ടായ കാരണം അവ്യക്തമായി തുടരുകയാണ്. പടിഞ്ഞാറത്തറ ഗ്രേസ്ഫുൾ ഫെലോഷിപ് പെന്തകോസ്ത് പ്രാർഥനാലയത്തിലെ പാസ്റ്റർ മാത്യു ഫിലിപ്പിെൻറ കാറും സ്കൂട്ടറും കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണ് കത്തിനശിച്ചത്. സമീപത്തെ വീട്ടിൽ താമസിച്ചിരുന്ന പാസ്റ്ററും കുടുംബവും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ക്വാർട്ടേഴ്സിനു താഴെ തരുവണ പടിഞ്ഞാറത്തറ റോഡിന് ചേർന്ന് നിർത്തിയിടാറുള്ള വാഹനം ബുധനാഴ്ച ദുരൂഹമായി കത്തുകയായിരുന്നു. 12 വർഷത്തോളമായി പടിഞ്ഞാറത്തറയിലും പരിസരങ്ങളിലും മതപ്രബോധന പ്രവർത്തനങ്ങളുമായി താമസിച്ചുവരുകയായിരുന്നു. ഡിവൈ.എസ്.പി കെ. മുഹമ്മദ് ഷാഫി, പടിഞ്ഞാറത്തറ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരുകയാണ്. സയൻറിഫിക് വിഭാഗത്തിെൻറ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം മാനന്തവാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് കോഴിക്കോേട്ടക്ക് അയച്ച് കെമിക്കൽ എക്സാമിേനഷൻ വിഭാഗത്തിെൻറ പരിശോധനാ റിപ്പോർട്ട് കിട്ടിയാൽ മാത്രമേ തീ പടരാനുണ്ടായ കാരണത്തെ കുറിച്ചറിയുകയുള്ളൂവെന്ന് പടിഞ്ഞാറത്തറ എസ്.ഐ ഷാഹുൽ ഹമീദ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.