കേ​ര​ള​ത്തി​ലെ സ്ത്രീ​ക​ൾ​ക്ക് ത​ല​യ​ണ​ക്ക​ടി​യി​ൽ തോ​ക്ക് ​െവ​ച്ച് ഉ​റ​ങ്ങേ​ണ്ട ഗ​തി​കേ​ട് -ചെ​ന്നി​ത്ത​ല

മാനന്തവാടി: -അധികാരമേറ്റയുടൻ കേരളത്തിലെ സ്ത്രീകൾക്കിനി തലയണക്കടിയിൽ കത്തിെവച്ച് ഉറങ്ങേണ്ട ഗതികേടുണ്ടാകില്ലെന്ന് പറഞ്ഞ പിണറായിയുടെ ഭരണം 10മാസം പിന്നിട്ടപ്പോൾ തലയണക്കടിയിൽ തോക്ക് െവച്ച് കിടന്നുറങ്ങേണ്ട സ്ഥിതിയിൽ എത്തി നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. മാനന്തവാടി നഗരസഭ കമ്യൂണിറ്റി ഹാളിൽ നടന്ന മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. രണ്ടു വയസ്സുകാരി മുതൽ തൊണ്ണൂറ്റി രണ്ട് വയസ്സുകാരി വരെ പീഡനത്തിന് വിധേയമാകുന്ന കാഴ്ചയാണ് ഇപ്പോൾ. ഒരു ജിഷയുടെ മരണം ഉയർത്തി പ്രചാരണം നടത്തി അധികാരത്തിലെത്തിയവർ ഇപ്പോൾ ജിഷ്ണുവിെൻറ പേര് പരാമർശിക്കുന്നതിനെ വിമർശിക്കുന്നത് അപഹാസ്യമാണ്. വി.എസ്. അച്യുതാനന്ദനും കോടിയേരിയും ബി.ജെ.പിക്ക് ആളെ കൂട്ടികൊടുക്കുന്ന റിക്രൂട്ടിങ് ഏജൻസികളായി മാറിയിരിക്കുകയാണ്. ബി.ജെ.പിയുടെ വളർച്ച കേരളത്തിൽ തടയാൻ ഒന്നിച്ചുനിൽക്കേണ്ടതിന് പകരം കോൺഗ്രസിനെ എതിർത്ത് ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. ബ്ലോക്ക് പ്രസിഡൻറ് എക്കണ്ടി മൊയ്തുട്ടി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, വി.എ. നാരായണൻ, എം.ജി. ബിജു, പി.വി. ജോർജ് എന്നിവർ സംസാരിച്ചു. കെ.കെ. അബ്രഹാം, എം.എസ്. വിശ്വനാഥൻ, പി.കെ. ജയലക്ഷ്മി, എൻ.ഡി. അപ്പച്ചൻ, എ. പ്രഭാകരൻ, എൻ.കെ. വർഗീസ്, ചിന്നമ്മ ജോസ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.