കൽപറ്റ: ദേശീയ പാതയോരത്ത് മദ്യശാലകൾ പാടില്ലെന്ന കോടതി വിധി ചുണ്ടപ്പാടി ഗ്രാമവാസികൾക്ക് ദുരിതമായി മാറി. വൈത്തിരിയിലെ ബിവറേജസ് ഒൗട്ട്ലറ്റാണ് ചുണ്ടപ്പാടിയിലേക്ക് മാറ്റിയിരിക്കുന്നത്. മദ്യവിൽപനശാലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ വിദ്യാലയങ്ങളും കോളനികളും ആരാധനാലയങ്ങളും സ്ഥിതിചെയ്യുന്നുണ്ട്. ഇൗ പ്രദേശം ഇപ്പോൾ മദ്യപർ കൈയടക്കിയിരിക്കുകയാണ്. ഇൗ ഭാഗത്തേക്ക് ബസ് സർവിസുകൾ ഇല്ലാത്തതിനാൽ സ്ത്രീകളും കുട്ടികളും സാധാരണയായി കാൽനടയായാണ് ഇതുവഴി പോകുന്നത്. എന്നാൽ, ഇപ്പോൾ ഇൗ വഴികളിൽ മദ്യപരുടെ ശല്യംകാരണം നടക്കാൻപോലുമാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. സ്ത്രീകൾ ഒറ്റക്ക് ആരാധനാലയങ്ങളിലടക്കം പോകാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. രാത്രികാലങ്ങളിൽ പുറത്തിറങ്ങി നടക്കാൻ കഴിയാത്തവിധം ശല്യം രൂക്ഷമാണ്. മദ്യംവാങ്ങി തൊട്ടടുത്ത തോട്ടങ്ങളിലും സ്വന്തം വാഹനങ്ങളിലുമിരുന്നാണ് മദ്യപിക്കുന്നത്. പൊലീസിെൻറയും എക്സൈസിെൻറയും ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാവുന്നില്ലെന്ന് ആക്ഷേപമുണ്ട്. രാത്രികാലങ്ങളിൽ പ്രദേശത്ത് പേട്രാളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സ്ത്രീകൾക്കുനേരെയുള്ള ആക്രമണങ്ങൾക്കെതിരെ വനിത കമീഷനിൽ പരാതി നൽകുമെന്നും മദ്യശാല പൂട്ടുന്നതുവരെ സമരംതുടരുമെന്നും ദേശീയപാത ഉപരോധമടക്കമുള്ള നടപടികളിലൂടെ സമരം ശക്തമാക്കുമെന്നും സമരസമിതി അറിയിച്ചു. മദ്യവിരുദ്ധ ജനകീയ ഉത്തരമേഖലാ പ്രവർത്തകർ സമരത്തിന് പിന്തുണ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.