വേ​ന​ൽ​ചൂ​ട് കൂ​ടു​ന്നു: തൊ​ഴി​ൽ സ​മ​യ പു​നഃ​ക്ര​മീ​ക​ര​ണം ന​ട​പ്പാ​യി​ല്ല

പുൽപള്ളി: വേനൽമഴ ലഭിച്ചിട്ടും വയനാട്ടിൽ ചൂടിെൻറ അളവ് കുറയുന്നില്ല. പകൽ സമയങ്ങളിലെ താപനില ക്രമാധീതമായി വർധിക്കുകയാണ്. 32 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയാണ് പലയിടങ്ങളിലും രേഖപ്പെടുത്തിയ ചൂട്. താപനില ഉയരുന്നത് കാർഷിക വിളകളെയാകെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ പലയിടത്തും കുരുമുളകും കാപ്പിയും ഉൾപ്പെടെയുള്ള വിളകൾ വ്യാപകമായി ഉണങ്ങി നശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞ അളവിൽ മാത്രമാണ് ഈ രണ്ട് പഞ്ചായത്തുകളിലും മഴയും ലഭിച്ചത്. ചൂട് കനത്തതിനെത്തുടർന്ന് തൊഴിൽ സമയം പുനഃക്രമീകരിച്ചുകൊണ്ടുള്ള ലേബർ കമീഷണറുടെ ഉത്തരവ് ഇറങ്ങിയെങ്കിലും വയനാട്ടിൽ ഇത് പാലിക്കപ്പെടുന്നില്ല. എസ്റ്റേറ്റ് തൊഴിലാളികളെയടക്കം ഇത് പ്രതികൂലമായി ബാധിച്ചിരിക്കുന്നു. പൊതുസ്ഥലങ്ങളിൽ പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പൊരിവെയിലത്താണ് ജോലി ചെയ്യുന്നത്. ഏപ്രിൽ 30 വരെ പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചക്ക് 12 മുതൽ മൂന്നുമണിവരെ വിശ്രമം അനുവദിക്കണമെന്നായിരുന്നു ലേബർ കമീഷണറുടെ ഉത്തരവ്. പകൽ സമയത്ത് പുറത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴുവരെയുള്ള സമയത്തിനുള്ളിൽ എട്ടു മണിക്കൂറായി നിജപ്പെടുത്തണമെന്ന് നിർദേശം നൽകിയിരുന്നു. 1958ലെ േകരള മിനിമം വേതന ചട്ടം 24 (3) പ്രകാരമായിരുന്നു ഉത്തരവ് നൽകിയിരുന്നത്. തൊഴിലിടങ്ങളിൽ നേരിട്ട് പരിശോധന നടത്തണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ, കാര്യക്ഷമമായ പരിശോധനകൾ എങ്ങും ഉണ്ടായില്ല. ഫ്ലാറ്റ്, വീട്, റോഡ്, എസ്റ്റേറ്റ് എന്നിവിടങ്ങളിലെല്ലാം ജോലി ചെയ്യുന്നവർ വേനൽചൂടിൽ കഷ്ടപ്പെടുകയാണ്. ചൂട് വർധിച്ചതോടെ മിനറൽ വാട്ടർ അടക്കമുള്ളവയുടെ വിൽപന ഇരട്ടിയായി. പഴവർഗങ്ങളുടെ വിൽപനയും വർധിച്ചു. ഈ മാസം അവസാനം വരെ ശക്തമായ ചൂട് നിലനിൽക്കുമെന്ന സൂചനയാണ് കാലാവസ്ഥ നിരീക്ഷകരടക്കം നൽകുന്ന സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.