ഫു​ട്​​ബാ​ളി​ന്​ പു​തുജീ​വ​നേകി പി​ണ​ങ്ങോ​ട്​ ദ​യ പ്രീ​മി​യ​ർ ലീ​ഗ്​

പിണങ്ങോട്: ദയ പ്രീമിയർ ലീഗ് ഫുട്ബാൾ കഴിഞ്ഞതോെട പ്രദേശത്ത് കാൽപന്തുകളിക്ക് പുതുജീവൻ. കഴിഞ്ഞ ദിവസങ്ങളിൽ നടന്നുവന്ന ടൂർണമെൻറിൽ ലാസിയ എഫ്.സിയാണ് പ്രവാസി എഫ്.സിയെ ഒന്നിനെതിെര നാലുഗോളുകൾക്ക് തകർത്ത് കിരീടം നേടിയത്. കളിക്കാരെ ലേലം വിളിച്ചെടുക്കുന്നതടക്കം പ്രീമിയർ ലീഗിെൻറ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചായിരുന്നു ടുർണമെൻറ്. ഫൈനൽ ജേതാക്കൾക്ക് വെങ്ങപ്പളളി പഞ്ചായത്ത് പ്രസിഡൻറ് പി.എം. നാസർ ട്രോഫികൾ നൽകി. ഷമീർ ബാവ കാളങ്ങാടൻ, എസ്. സജീർ എന്നിവരാണ് നേതൃത്വം നൽകിയത്. ടൂർണമെൻറിനുശേഷം പ്രദേശത്തെ കൊച്ചുതാരങ്ങങ്ങൾക്ക് വിദഗ്ധ ഫുട്ബാൾ പരിശീലനത്തിനും അവസരമുണ്ടാകുകയാണ്. അബൂദബി അൽ ഇത്തിഹാദ് ഫുട്ബാൾ അക്കാദമിയും പിണങ്ങോട് െഎഡിയൽ കോളജും സംയുക്തമായി ആറിനും 16നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി നടത്തുന്ന പരിശീലന ക്യാമ്പ് കഴിഞ്ഞദിവസം തുടങ്ങി. വിദേശ പരിശീലകരും ക്യാമ്പിൽ എത്തുന്നുണ്ട്. ലാസിയ ക്ലബ് ഏപ്രിൽ 12 മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കാനായി അഖില വയനാട് ടൂർണമെൻറും നടത്തുന്നുണ്ട്. മിനിസ്റ്റേഡിയത്തിൽ വൈകുന്നേരം അഞ്ചിനാണ് കളി നടക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.