ഗ​വ. സ​ർ​വി​സി​ലെ വ്യാ​ജ വി​ക​ലാം​ഗ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം

മാനന്തവാടി: വികലാംഗ സംഘടനകളുടെ നിരവധി പ്രക്ഷോഭങ്ങൾക്ക് ഗുണഫലമുണ്ടാകുന്ന തരത്തിൽ സർക്കാർ ഉണർന്നു. സർവിസിൽ വ്യാജ വികലാംഗർ ഉണ്ടെന്ന പരാതിയിൽ നടത്തിയ പരിശോധനയുടെ ഭാഗമായി നടത്തിയ മെഡിക്കൽ ബോർഡ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ വ്യാജരെന്ന് കണ്ടെത്തിയവർക്കെതിരെ സർക്കാർ നടപടി തുടങ്ങി. ഇതിെൻറ ഭാഗമായി കൃഷി വകുപ്പിൽ നിയമനം നേടിയ രണ്ട് ജീവനക്കാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗവൺമെൻറ് പ്ലീഡർ 2017 ജനുവരി 10ന് ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർക്ക് കത്ത് നൽകി. ജോലിയിൽനിന്ന് പിരിച്ചുവിടാൻ നടപടി സ്വീകരിക്കണമെന്ന ശിപാർശയാണ് കത്തിലുള്ളത്. കത്ത് വയനാട് ജില്ല പ്രിൻസിപ്പൽ ഓഫിസർ നടപടിക്ക് വേണ്ടി സംസ്ഥാന കൃഷിവകുപ്പ് ഡയറക്ടർക്ക് അയച്ചു. 2008ൽ സർക്കാർ സർവിസിൽ വ്യാജ വികലാംഗർ ഉണ്ടെന്ന് ജില്ല വികലാംഗ അസോസിയേഷൻ നിയമസഭ സമിതിക്ക് പരാതി നൽകിയിരുന്നു. 2010 സിസംബർ 13ന് പരാതിയുടെ തെളിവെടുപ്പ് തിരുനെല്ലി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നിരുന്നു. ആരോപണ വിധേയരെ പുനഃപരിശോധന നടത്തുന്നതിന് നിയമസഭ സമിതി ജില്ല കലക്ടറേയും ഡി.എം.ഒയെയും ചുമതലപ്പെടുത്തി. 2010 ഡിസംബർ 21, 28 തീയതികളിൽ വയനാട് ജില്ല ആശുപതിയിൽ മെഡിക്കൽ ബോർഡ് നടത്തിയ പരിശോധനയിൽ ഹാജരായ 14ൽ 11 പേരും നിശ്ചിത വൈകല്യമില്ലാത്തവരാണെന്ന് തെളിഞ്ഞു. വികലാംഗ ക്വാട്ട പ്രകാരമുള്ള ജോലിക്ക് മാനദണ്ഡമായി നിർദേശിക്കുന്ന തരത്തിൽ വൈകല്യമുള്ളത് ഒരാൾക്ക് മാത്രമാണ്. വികലാംഗ ക്വാട്ടയിൽ ജോലി നേടിയ അധ്യാപകർ ശ്രവണ സഹായി പോലുമില്ലാതെയാണ് പഠിപ്പിക്കുന്നത്. അടുത്ത ദിവസംതന്നെ വയനാട് ജില്ല കൃഷി ഓഫിസിെൻറ കീഴിൽ ജോലി നേടിയ രണ്ട് പേരെ സർവിസിൽനിന്ന് നീക്കം ചെയ്ത് ഉത്തരവ് പുറത്തിറങ്ങുമെന്നാണ് സൂചന. അതേസമയം, നടപടി അട്ടിമറിക്കാൻ ഭരണതലത്തിൽ ചരടുവലികളും സജീവമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.