ഉ​പ​രോ​ധ​സ്​​ഥ​ല​ത്ത് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ; സ്​​ത്രീ​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

പനമരം: നീരട്ടാടി റോഡിൽ ഹോപ്കോക്കടുത്തുള്ള മദ്യശാലക്ക് മുന്നിലെ ഉപരോധസ്ഥലത്ത് നാടകീയ രംഗങ്ങൾ. അഞ്ച് സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഹോപ്കോയിലെത്തി തിരിച്ചുപോകുന്നതിനിടയിൽ സമരക്കാർക്കിടയിലേക്ക് സി.എം.പി നേതാവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറുമായ ടി. മോഹനൻ കാറിലെത്തിയതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. മോഹനൻ സ്ഥലത്ത് എത്തിയതോടെ അമ്പതോളം വരുന്ന സ്ത്രീകൾ വൈസ് പ്രസിഡൻറിെൻറ കാർ തടഞ്ഞുനിർത്തി. ജനവാസകേന്ദ്രത്തിൽ തുടർന്നുള്ള വാക്കേറ്റത്തിൽ നാടകീയരംഗങ്ങൾ ഉണ്ടാവുകയായിരുന്നു. മദ്യഷാപ്പ് പ്രവർത്തിക്കുന്നതിെൻറ പ്രയാസങ്ങൾ സമരക്കാർ ഇദ്ദേഹത്തോട് പറയുകയും ഇതിന് സൗകര്യമൊരുക്കിക്കൊടുക്കുന്നതിൽനിന്ന് പിന്തിരിയണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ഇതിനിടെ, ക്ഷുഭിതനായ ടി. മോഹനൻ തങ്ങൾക്കുനേരെ അസഭ്യവാക്കുകൾ ചൊരിഞ്ഞതായി സമരക്കാർ പറഞ്ഞു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വൈശ്യമ്പത്ത് മുംതാസ്, വൈശ്യമ്പത്ത് ആമിന, കോതോരി ഫർസിയ, ശിവമ്മ, രാധാമണി എന്നിവരെ പനമരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ശനിയാഴ്ച വൈകീേട്ടാടെ ടി. മോഹനനും കൽപറ്റ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സ്ത്രീകളെ താൻ അസഭ്യം പറഞ്ഞിട്ടില്ലെന്ന് പിന്നീട് ടി. മോഹനൻ ‘മാധ്യമ’ത്തോട് പ്രതികരിച്ചു. ബിവറേജസിനെതിരെയുള്ള സമരം ശക്തമാക്കാനാണ് സമര സമിതിയുടെ തീരുമാനം. ശനിയാഴ്ചത്തെ ഉപരോധ സമരത്തിന് സ്ത്രീകളും കുട്ടികളുമടക്കം 200ഓളം ആളുകൾ പങ്കെടുത്തു.സമരക്കാരെ അധിേക്ഷപിച്ചതിനെതിരെ വൈകീട്ട് പനമരത്ത് പ്രകടനം നടത്തി സമരസമിതി ഭാരവാഹികളായ ജോസഫ് മാസ്റ്റർ, കെ. അബ്ദുൽ അസീസ്, വി. അബ്ദുൽ അസീസ്, വി. ജാബിർ, എ. ഗണേഷ്കുമാർ, അബ്ദുന്നാസർ നെല്ലിയമ്പ്രം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.