പ​ന​മ​ര​ത്തെ രാ​ഷ്​​ട്രീ​യ​ത്തെ ഇ​ള​ക്കി​മ​റി​ച്ച് ബി​വ​റേ​ജ​സ്​ സ​മ​രം

പനമരം: ബിവറേജസ് മദ്യശാല മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം പനമരത്തെ രാഷ്ട്രീയ മേഖലയെ ഇളക്കിമറിക്കുന്നു. എൽ.ഡി.എഫ്--യു.ഡി.എഫ് ചേരിതിരിവ് ശക്തമാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഗ്രാമപഞ്ചായത്ത് ഭരണ സമിതിയിൽ സമരം കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരിക്കുകയാണ്. നീരട്ടാടി റോഡിലെ ബിവറേജസ് മദ്യശാലക്കെതിരെ രാഷ്ട്രീയത്തിനതീതമായാണ് ജനം സംഘടിച്ചിട്ടുള്ളത്. സമരക്കാർ പഞ്ചായത്തിലെത്തുമ്പോൾ പ്രശ്നം രാഷ്ട്രീയമായി മാറുകയും ചെയ്യുന്നു. യു.ഡി.എഫ് ഭരണ സമിതിയിലെ വൈസ് പ്രസിഡൻറ് ടി. മോഹനെൻറ മകെൻറ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് മദ്യശാലയുള്ളത്. സമരക്കാർ വൈസ് പ്രസിഡൻറിനെതിരെ രോഷം കൊള്ളുമ്പോൾ അതിനെ തടയിടാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. സി.എം.പി നേതാവ് കൂടിയായ വൈസ് പ്രസിഡൻറ് ഇടതിലേക്ക് ചേക്കേറിയതുകൊണ്ടാണ് എൽ.ഡി.എഫ് പിന്തുണയുമായി രംഗത്തുള്ളത്. സി.എം.പി ഉൾപ്പെട്ട യു.ഡി.എഫ് പഞ്ചായത്തിൽ അധികാരമേൽക്കുമ്പോൾ 12-11 എന്ന നിലയിലായിരുന്നു കക്ഷിനില. സി.എം.പിയുടെ രണ്ട് അംഗങ്ങൾ ചുവട് മാറിയതോടെ 13--10 എന്ന നിലയിലായിട്ടുണ്ട്. അവിശ്വാസം നടക്കുന്നതുവരെ യു.ഡി.എഫിന് ഭരണം കൊണ്ടുപോകാം. അവിശ്വാസത്തിന് തയാറാകാത്ത ഇടതുപക്ഷവും സി.എം.പി ഇടതിലേക്ക് ചേക്കേറിയതായി പ്രഖ്യാപിച്ചിട്ടും അവരെവെച്ച് ഭരണം നടത്തുന്ന യു.ഡി.എഫും പനമരത്തെ വോട്ടർമാർക്കിടയിൽ ചില്ലറ ആശയക്കുഴപ്പങ്ങളല്ല സൃഷ്ടിക്കുന്നത്. ഇടത്-വലത് മുന്നണികൾക്ക് നേരിട്ട് ഏറ്റുമുട്ടാനുള്ള അവസരമാണ് ഇപ്പോൾ ബിവറേജസ് വിഷയം ഉണ്ടാക്കിയിട്ടുള്ളത്. അതേസമയം, ബിവറേജസ് വിരുദ്ധ സമരം നടത്തുന്ന യു.ഡി.എഫ് നേതാക്കളുടെ നടപടി ഇരട്ടത്താപ്പാണെന്ന് പനമരത്തെ എൽ.ഡി.എഫ് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സമരത്തിന് നേതൃത്വം കൊടുക്കുന്ന ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്തും മറ്റുമാണ് ബിവറേജസ് നീരട്ടാടി റോഡിലേക്ക് മാറ്റാൻ ചരടുവലികൾ നടത്തിയത്. ജനത്തിെൻറ കണ്ണിൽ പൊടിയിടാനാണ് ഇപ്പോൾ സമരവുമായി ഇറങ്ങിയിട്ടുള്ളത്. സംസ്ഥാനത്ത് ബിവറേജസ് മാറ്റം സംബന്ധിച്ച് എൽ.ഡി.എഫിനുള്ള പൊതുനയമാണ് പനമരത്തെ എൽ.ഡി.എഫിനുള്ളതെന്നും ഇടത് നേതാക്കൾ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.