മ​ദ്യ​പ​ർ കൂ​ട്ട​ത്തോ​ടെ അ​തി​ർ​ത്തി ക​ട​ക്കു​ന്നു

പുൽപള്ളി: ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യവിൽപന കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് വയനാട്ടിൽ പത്ത് ബിയർ പാർലറുകളും ഒരു ബാറും 13 കള്ളുഷാപ്പുകളും അടച്ചുപൂട്ടിയതോടെ മദ്യപർ കർണാടക, തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെ മദ്യശാലകളിലേക്ക് ഒഴുകുന്നു. വയനാട് അതിർത്തിയോട് ചേർന്നാണ് കർണാടകയും തമിഴ്നാടും. ലക്ഷങ്ങളുടെ കച്ചവടമാണ് അതിർത്തിപ്രദേശങ്ങളിലെ മദ്യശാലകളിൽ നടക്കുന്നത്. കബനിതീരത്തെ കർണാടകയിലുള്ള മച്ചൂർ, തമിഴ്നാട് അതിർത്തിയിലുള്ള പാട്ടവയൽ, താളൂർ, കർണാടകയിലെ ഗുണ്ടൽപേട്ട എന്നിവിടങ്ങളിലെല്ലാം രാവും പകലും മദ്യപരുടെ തിരക്കാണിപ്പോൾ. വയനാട്ടിലേക്കടക്കം വൻതോതിൽ മദ്യം കടത്തുന്ന സംഘങ്ങളും സജീവമാണ്. കോടതി ഉത്തരവ് നിലവിൽ വന്നതോടെ വയനാട്ടിൽ തുറന്നിരിക്കുന്ന മദ്യവിൽപന കേന്ദ്രങ്ങളിലെല്ലാം അഭൂതപൂർവമായ തിരക്കാണ്. വിഷു, ഈസ്റ്റർ ആഘോഷങ്ങൾ അടുത്തതോടെ വരും ദിവസങ്ങളിൽ കൂടുതൽ തിരക്കുണ്ടാകും. നിലവിലെ സാഹചര്യത്തിൽ സ്പിരിറ്റും വിദേശമദ്യക്കടത്തും വർധിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എൻഫോഴ്സ്മെൻറ് ശക്തമാക്കുന്നതിെൻറ ഭാഗമായി എല്ല ജില്ലകളിലും പ്രത്യേക സ്ക്വാഡുകളെ രൂപവത്കരിച്ചു. വ്യാജമദ്യത്തിെൻറ ഒഴുക്ക് തടയാൻ ഈ മാസം 20 വരെ കർശന പരിശോധന നടക്കും. ചെക്ക്പോസ്റ്റുകളിൽ പഴുതടച്ച പരിശോധനക്കാണ് എക്സൈസ് ഒരുങ്ങുന്നത്. അതേസമയം, ജില്ലയിൽ മാറ്റിസ്ഥാപിച്ച മദ്യവിൽപന കേന്ദ്രങ്ങൾക്കെതിരെ ജനകീയസമരം ശക്തമാവുകയുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.