കാ​പ്പി​സെ​റ്റ്​ ഗ​വ. ഹൈ​സ്​​കൂ​ൾ ഇ​നി മു​ത​ലി​മാ​ര​െൻറ പേ​രി​ല​റി​യ​പ്പെ​ടും

പുൽപള്ളി: കാപ്പിസെറ്റ് ഗവ. ഹൈസ്കൂൾ ഇനി സ്ഥലം സംഭാവന ചെയ്ത ഗോത്രമൂപ്പൻ മുതലിമാരെൻറ പേരിൽ അറിയപ്പെടും. മാനവസംഗമം എന്ന പേരിൽ നടത്തുന്ന പുനർനാമകരണ പരിപാടിയും വാർഷികവും ശനിയാഴ്ച നാലു മണിക്ക് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് അധ്യക്ഷ ടി. ഉഷാകുമാരി അധ്യക്ഷത വഹിക്കും. സ്കൂൾ പുനർനാമകരണം േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ദിലീപ് കുമാറും നിർവഹിക്കും. സർവിസിൽനിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ പി.പി. ദാമോദരനെ വയനാട് ഡി.ഡി.ഇ പി. തങ്കം ആദരിക്കും. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പൂർവ വിദ്യാർഥികളെ ആദരിക്കും. അഞ്ചേക്കറോളം സ്ഥലമാണ് ഗോത്രമൂപ്പൻ പൊതുവിദ്യാലയത്തിനായി സംഭാവന ചെയ്തത്. ഈ സ്ഥലത്ത് 2012ലാണ് ഹെസ്കൂൾ ആരംഭിച്ചത്. ഒന്നുമുതൽ 10 വരെ ക്ലാസുകളിലായി എഴുന്നൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നു. 35 ശതമാനം ഗോത്രവിദ്യാർഥികളാണ്. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന ഗോത്രവിദ്യാർഥികളെ മുഖ്യധാരയിലെത്തിക്കാനും മികച്ച വിദ്യാഭ്യാസം നൽകാനും നിരവധി പദ്ധതികൾ ഇവിടെ ആവിഷ്കരിച്ചു നടപ്പാക്കുന്നുണ്ട്. കർണാടക അതിർത്തി പ്രദേശത്തോട് ചേർന്നുള്ള ഗ്രാമങ്ങളിലെ വിദ്യാർഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിന് അത്യാധുനിക കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, പെൺകുട്ടികൾക്ക് കളരി, കരാേട്ട ക്ലാസുകൾ, സൗജന്യ പാഠപുസ്തകങ്ങൾ, യൂനിഫോം, കൗൺസലിങ് സൗകര്യം, ഫിസിയോ തെറപ്പി സേവനം എന്നിവയും ഒരുക്കിയിട്ടുണ്ട്. മുതലിമാരെൻറ സ്മരണക്കായി സ്കൂളിൽ കമ്യൂണിറ്റി ഹാളും പ്രതിമയും സ്ഥാപിക്കാൻ തയാറെടുക്കുകയാണ് പി.ടി.എ. കാപ്പിസെറ്റ് സ്കൂളിൽ ഹയർ സെക്കൻഡറി ആരംഭിക്കാൻ സർക്കാറിൽ സമ്മർദം ചെലുത്താനും യോഗം സ്വാഗതസംഘം തീരുമാനിച്ചു. സ്വാഗതസംഘം യോഗത്തിൽ പഞ്ചായത്ത് അംഗം സി.പി. വിൻസെൻറ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് മണി പാമ്പനാൽ, പ്രധാനാധ്യാപകൻ കെ.യു. അശോകൻ, എൻ. വാമദേവൻ, വി.കെ. എൽദോസ്, സിന്ധു ശിവദാസ്, വി.പി. ജോസഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.