ഹ​ർ​ത്താ​ൽ ജി​ല്ല​യി​ൽ സ​മാ​ധാ​ന​പ​രം

കൽപറ്റ: ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ പൂർണം. കടകേമ്പാളങ്ങൾ അടഞ്ഞുകിടന്നു. പൊതുവാഹനഗതാഗതം പൂർണമായി സ്തംഭിച്ചു. സ്വകാര്യ വാഹനങ്ങൾ ചിലയിടങ്ങളിൽ നിരത്തിലിറങ്ങി. ഇരുചക്രവാഹനങ്ങളൊഴികെയുള്ളവയെ ഹർത്താലനുകൂലികൾ പലയിടത്തും തടഞ്ഞു. കൽപറ്റ നഗരത്തിൽ യു.ഡി.എഫ് പ്രവർത്തകർ നിരവധി വാഹനങ്ങൾ തടഞ്ഞു. പ്രകടനമായെത്തിയ യു.ഡി.എഫ് പ്രവർത്തകർ പിണങ്ങോട് ജങ്ഷനിൽ േദശീയപാതയിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. കെ.എസ്.ആർ.ടി.സിയും സർവിസ് നടത്തിയില്ല. ഹോട്ടലുകളും മറ്റുകടകളും അടഞ്ഞുകിടന്നു. തട്ടുകടകൾ തുറന്നത് ആശുപത്രിയിലുള്ളവർക്കും മറ്റും സഹായകമായി. നഗരത്തിൽ 50ഒാളം പൊലീസുകാരെ നിയോഗിച്ചിരുന്നു. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടിെല്ലന്ന് കൽപറ്റ പൊലീസ് അറിയിച്ചു. ഹർത്താൽ മാനന്തവാടി താലൂക്കിൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. മാനന്തവാടി, കാട്ടിക്കുളം, തലപ്പുഴ, കല്ലോടി, വെള്ളമുണ്ട, കോറോം തുടങ്ങിയ സ്ഥലങ്ങളിൽ ഒന്നും കടകൾ തുറന്നില്ല. ഇരുചക്രവാഹനങ്ങളും ചില സ്വകാര്യ കാറുകളും മാത്രമാണ് നിരത്തിലിറങ്ങിയത്. കെ.എസ്.ആർ.ടി.സി മാനന്തവാടി ഡിപ്പോയിൽനിന്ന് ഒരു സർവിസ് പോലും നടത്തിയില്ല. അക്രമസാധ്യത മുന്നിൽകണ്ട് പൊലീസ് വൻ സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ൈവത്തിരി താലൂക്ക് ഒാഫിസിൽ അഞ്ചുപേർ ഹാജരായി. ട്രഷറിയിൽ രണ്ടുപേർ ഹാജരായപ്പോൾ താലൂക്ക് സെപ്ലെ ഒാഫിസിൽ ജീവനക്കാർ ആരുമെത്തിയില്ല. വൈത്തിരിയിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞതിനെ തുടർന്ന് നേരിയ സംഘർഷമുണ്ടായി. ബത്തേരി ടൗണിൽ രാവിലെ മുതൽ ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കെ.എസ്.ആർ.ടി.സി രാവിലെ എട്ടിന് കോയമ്പത്തൂരിലേക്ക് ഒരു സർവിസ് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.