ചുള്ളിയോട്: വൈകുന്നേരങ്ങളില്‍ ചുള്ളിയോട്ടങ്ങാടി കാല്‍പന്തുകളിയുടെ ആവേശത്തിലാണ്. ഗാന്ധി സ്മാരക സ്‌പോര്‍ട്‌സ് അക്കാദമി സംഘടിപ്പിക്കുന്ന ആറാമത് ഫ്ലഡ്ലിറ്റ് ഫൈവ്‌സ് ഫുട്‌ബാള്‍ മേള കാണാൻ ബത്തേരി, താളൂര്‍, നമ്പ്യാര്‍കുന്ന് എന്നിവിടങ്ങളില്‍നിന്നായി നൂറുകണക്കിനാളുകളാണെത്തുന്നത്. വിദേശ താരങ്ങളടക്കമുള്ളവരെ ഇറക്കിയാണ് പ്രഗല്ഭ ടീമുകള്‍ മാറ്റുരക്കുന്നത്. ലക്ഷങ്ങള്‍ സമ്മാനത്തുകയായി നല്‍കുന്നത് മത്സരങ്ങള്‍ക്ക് കൊഴുപ്പേകുന്നു. വൈകീട്ട് ഏഴുമണി മുതല്‍ ചുള്ളിയോട് ഗാന്ധി സ്മാരക സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ദേശീയ, ജില്ലതല മത്സരങ്ങളും 16 വയസ്സില്‍ താഴെയുള്ളവരുടേയും 12 വയസ്സില്‍ താഴെയുള്ളവരുടേയും മത്സരമാണ് നടത്തുന്നത്. ദേശീയ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 75,000 രൂപയുമാണ് സമ്മാനം. ജില്ല മത്സരത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയും സ്വര്‍ണക്കപ്പും രണ്ടാം സ്ഥാനക്കാര്‍ക്ക് 5,000 രൂപയും വെള്ളിക്കപ്പും നല്‍കും. അമ്പതോളം ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഇതുവരെ നടന്ന കളിയില്‍ ടൗണ്‍ ടീം അരീക്കോട്, എഫ്.സി മഞ്ചേരി എന്നിവര്‍ സെമി ഫൈനല്‍ ഉറപ്പിച്ചു. ഓരോ വര്‍ഷം കഴിയുന്തോറും മത്സരം കാണുന്നതിന് ജനപങ്കാളിത്തം ഏറിവരുകയാണ്. കുട്ടികളും സ്ത്രീകളുമടക്കമുള്ളവര്‍ വൈകീട്ട് കളിക്കളത്തിലെത്തുന്നുണ്ട്. ഫിഫ മഞ്ചേരി, എ.വൈ.സി ഉച്ചാരക്കടവ്, മെഡിഗാര്‍ഡ് അരീക്കോട്, അല്‍മദീന ചെര്‍പ്പുളശ്ശേരി, മര്‍വ കാലിക്കറ്റ്, നോവ അരപ്പറ്റ എന്നിവരാണ് മാറ്റുരക്കുന്ന പ്രധാന ടീമുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.