മാനന്തവാടി: നഗരത്തിലെ വള്ളിയൂർക്കാവ് റോഡിൽ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്െലറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്നവർ ഞായറാഴ്ച മദ്യശാല തുറക്കുന്നത് തടയുന്നതിനിടെ െപാലീസ് അറസ്റ്റുചെയ്ത ആദിവാസി സ്ത്രീകൾ റിമാൻഡിൽ. കഴിഞ്ഞ 430 ദിവസങ്ങളായി സമരം നടത്തിവരുന്ന ആദിവാസി സ്ത്രീകളാണ് ഞായറാഴ്ച രാവിലെ ഷാപ്പ് തുറക്കാന്‍ അനുവദിക്കാതെ ഉപരോധിച്ചത്. ഇതേതുടര്‍ന്നാണ് പൊലീസ് ആദിവാസി യുവാവ് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ഒമ്പത് സ്ത്രീകളെ വൈത്തിരി സബ് ജയിലിലും യുവാവിനെ മാനന്തവാടി ജില്ല ജയിലിലുമാണ് റിമാൻഡ് ചെയ്തത്. ജില്ലയിലെ മറ്റു ബിവറേജസ് ഒൗട്ട്െലറ്റുകള്‍ മാറ്റി സ്ഥാപിക്കുകയും ബിയര്‍ പാര്‍ലറുകള്‍ അടച്ചുപൂട്ടുകയും ചെയ്ത സാഹചര്യത്തില്‍ ഒരു വര്‍ഷത്തിലധികമായി ആദിവാസി വീട്ടമ്മമാര്‍ സമരം ചെയ്യുന്ന മാനന്തവാടി ഒൗട്ട്െലറ്റും അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരക്കാര്‍ ഞായറാഴ്ച രാവിലെ ഷാപ്പ് തുറക്കാൻ അനുവദിക്കാതെ ഉപരോധിച്ചത്. 10 മണിയോടെ സ്ഥലത്തെത്തിയ മാനന്തവാടി പൊലീസ് സമരക്കാരെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. ഇതിന് മുമ്പുണ്ടായ ഉപരോധസമരത്തില്‍ സമരക്കാര്‍ മണ്ണെണ്ണ ഉപയോഗിച്ച് ആത്മാഹുതി ഭീഷണി ഉയര്‍ത്തിയിരുന്നു. ഇത്തരം ഭീഷണി മുന്നില്‍കണ്ട് ഫയര്‍ഫോഴ്‌സ് യൂനിറ്റിനെയും വിളിച്ചുവരുത്തിയ ശേഷം െപാലീസ് സമരക്കാരെ നീക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. പൊലീസുകാര്‍ക്കെതിരെ സമരക്കാര്‍ ചാണകവെള്ളം ഒഴിക്കുകയും അറസ്റ്റ് വരിക്കാതെ ചെറുത്തുനില്‍ക്കുകയും ചെയ്തതോടെ ബലപ്രയോഗത്തിലൂടെയാണ് എട്ടുപേരെ അറസ്റ്റ് ചെയ്തത്. ഇതിനു ശേഷം മറ്റു സമരക്കാര്‍ ഉപരോധത്തില്‍നിന്ന് പിന്മാറിയതോടെ 10.30നുതന്നെ ഒൗട്ട്െലറ്റ് തുറന്നു. തുടര്‍ന്ന് പൊലീസ് സ്‌റ്റേഷനിലേക്ക് ജാഥയായി പോകുന്ന വഴിയില്‍നിന്ന് ഉപരോധത്തില്‍ പങ്കെടുത്ത ആദിവാസി യുവാവ് ഉള്‍പ്പെടെ രണ്ടുപേരെയും അറസ്റ്റുചെയ്തു. ആദിവാസി ഫോറം പ്രവര്‍ത്തകരായ ശ്രീജിത് മുണ്ടേരി, കമല എന്നിവരെയാണ് സ്റ്റേഷനിലേക്ക് പോകുംവഴി പിടികൂടിയത്. മാക്ക പയ്യമ്പള്ളി, മുണ്ടത്തി, സുശീല, മാധവി, ബിന്ദു, ചിട്ടാങ്കി, ബേബി, സമരസമതിയിൽപ്പെട്ട വെൽെഫയർ പാർട്ടി മണ്ഡലം വൈസ് പ്രസി. മേഴ്സി എന്നിവരെയാണ് സമരസ്ഥലത്തുനിന്ന് െപാലീസ് അറസ്റ്റുചെയ്തത്. ഇവര്‍ക്കെതിരെ പൊലീസിെൻറ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ബിവറേജസ് മാനേജര്‍ നല്‍കിയ പരാതിയിലും കേസെടുത്തിട്ടുണ്ട്. ബിവറേജസ് ഒൗട്ട്െലറ്റുകള്‍ക്കെതിരെ സംസ്ഥാനം മുഴുവന്‍ പ്രതിഷേധം വ്യാപകമായ സാഹചര്യത്തില്‍ സമരക്കാരെ കര്‍ശനമായി നേരിടാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതിെൻറ ഭാഗമായിട്ടാണ് മാനന്തവാടി ബിവറേജസിന് മുന്നില്‍ സമരം നടത്തുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ആദ്യമായി ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.